ചെറുതായില്ല ഇന്ത്യ; ഉയരത്തിലേക്ക് പറന്നുയര്‍ന്നു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്റെ വിജയ വിക്ഷേപണത്തിന് ശേഷം ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. പശുവിന്റെ കയറുമായി ഉന്നതര്‍ പങ്കെടുക്കുന്ന ക്ലബിലേക്ക് പോകുന്ന ഇന്ത്യന്‍ ഗ്രാമീണനായിരുന്നുകാര്‍ട്ടൂണിലുണ്ടായിരുന്നത്. പത്രം പിന്നീട് മാപ്പ് പറഞ്ഞെങ്കിലും ഇന്ത്യയുടെ ബഹിരാകാശത്തിലെ പര്യവേക്ഷണത്തെ ചെറുതാക്കാനുള്ള ശ്രമമായിരുന്നു ഇത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ (ഐ.എസ്.ആര്‍.ഒ) പി.എസ്.എല്‍.വി സി 37 റോക്കറ്റ് വിക്ഷേപണത്തിലൂടെ മധുരപ്രതികാരമാണ് അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് നല്‍കിയത്. ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതില്‍ 96 എണ്ണവും അമേരിക്കയുടേതായിരുന്നു. രാജ്യാന്തര ബഹിരാകാശ ചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ലോക ചരിത്രത്തില്‍ ആദ്യമായിട്ടാണ്. 2014ല്‍ റഷ്യ 37 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചതാണ് ഇത് വരെയുള്ള ചരിത്രം.
പി.എസ്.എല്‍വി സി- 37 ഐ.എസ്.ആര്‍.ഒയുടെ 39ാം ദൗത്യമാണ്. ഇന്നലെ രാവിലെ 9.28നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രങ്ങള്‍ വഹിച്ച് പി.എസ് എല്‍വി പറന്നുയര്‍ന്നത്.
104 ഉപഗ്രഹങ്ങളില്‍ 101 എണ്ണം ആറ് വിദേശ രാജ്യങ്ങളുടേതാണ്. യു.എസ്, ഇസ്രാഈല്‍, യു.എ.ഇ, നെതര്‍ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്,കസാഖിസ്താന്‍ എന്നീ രാജ്യങ്ങളാണ് പങ്കാളികളായത്. അവശേഷിക്കുന്ന ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ ഭൂമിയെ നിരീക്ഷിക്കുന്നതാണ്. ഇവ കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയിലെ ഉപഗ്രഹത്തിന് മാത്രം 714 കിലോയാണ് ഭാരം.ഐ.എന്‍.എസ്- ഒന്ന് എ, ഐ.എന്‍.എസ് -ബി എന്നിവയ്ക്ക് 18 കിലോ വീതം ഭാരമുണ്ട് . ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍ പി.എസ്.എല്‍. വി സി-37 വിജയകരമായി വിക്ഷേപിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ ഹൃദ്യമായ അഭിനന്ദനം അറിയിക്കുന്നതിനൊപ്പം പ്രധാനമന്ത്രിയുടെ അഭിനന്ദനം കൂടെ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് കളിക്കാര്‍ സെഞ്ച്വറിയടിക്കുന്നത് പോലെ നമുക്കും സെഞ്ച്വറി നേടാം. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഐ.എസ് .ആര്‍.ഒ നിര്‍മിക്കുന്ന ഉപഗ്രഹ നിര്‍മാണത്തില്‍ സെഞ്ച്വറി കടക്കും. ജി.എസ്.എല്‍വിക്ക് പുറമെ അടുത്തവര്‍ഷത്തില്‍ ചന്ദ്രയാന്‍ 2 ദൗത്യവും നിര്‍വഹിക്കാന്‍ പോവുകയാണെന്ന് ഐ.എസ്.ആര്‍.ഒ സാറ്റ്‌ലൈറ്റ് സെന്റര്‍ ഡയരക്ടര്‍ മയില്‍ സ്വാമി അന്നാദുരൈ പറഞ്ഞു.
20 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് കഴിഞ്ഞ വര്‍ഷം ഭ്രമണ പഥത്തില്‍ എത്തച്ചതാണ് ഐസ് ആര്‍ഒയുടെ ഇതുവരെയുള്ള വലിയ ദൗത്യം. റഷ്യക്ക് പുറമെ 29 ഉപഗ്രഹങ്ങള്‍ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഭ്രമണ പഥത്തില്‍ എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."