കൊടുവള്ളി മണ്ഡലം എസ്.വൈ.എസ് പ്രവര്‍ത്തക സംഗമം
നരിക്കുനി: കാന്തപുരം വിഭാഗം അതിജീവനത്തിനായി ജുമുഅ നിസ്കാരം പോലും മുടക്കുന്ന പദ്ധതികളുമായി രംഗപ്രവേശനം നടത്തുന്നതില്‍ കൊടുവള്ളി മണ്ഡലം എസ്.വൈ.എസ് പ്രവര്‍ത്തക സംഗമം ആശങ്ക പ്രകടിപ്പിച്ചു. ഈ വിഭാഗത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ മുഖ്യധാരാ മുസ്ലിം സമൂഹത്തിനുണ്ടാവണമെന്നു യോഗം അഭ്യര്‍ഥിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി കെ. അബ്ദുല്‍ ബാരി ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു. ടി.കെ അബ്ദുല്‍ ഖാദര്‍ ബാഖവി അധ്യക്ഷനായി. കെ. മുഹമ്മദ് ഹൈതമി പ്രാര്‍ഥന നടത്തി. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു. പി.കെ മുഹമ്മദ് ഹസന് ദാരിമി, അബ്ദുസ്സമദ് ഹാജി, അബു മൗലവി അമ്പലക്കണ്ടി, കെ.പി.സി ഇബ്രാഹിം മൗലവി, എ.ടി മുഹമ്മദ് മാസ്റ്റര്‍, കെ.കെ അബ്ദുന്നാസര്‍ ഹാജി, സൈനുദ്ദീന്‍ മടവൂര്‍, സുബൈര്‍ മാസ്റ്റര്‍ ചെമ്പ്ര, പി.സി മുജീബ് മാസ്റ്റര്‍, അസീസ് ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."