ഹജ്ജ് സര്‍വിസ്; കരിപ്പൂരിനോടുള്ള അവഗണന അപലപനീയം: സുന്നി മഹല്ല് ഫെഡറേഷന്‍
മലപ്പുറം: ഹജ്ജ് വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള എല്ലാ സൗകര്യങ്ങളുണ്ടായിട്ടും കരിപ്പൂരിനെ അവഗണിക്കുന്നതു പ്രത്യേക അജന്‍ഡകളുടെ ഭാഗമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. എസ്.എം.എഫ് ജില്ലാ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ലുകളില്‍ കടന്നുകയറ്റം നടത്തി വിശ്വാസികളുടെ മേല്‍ അക്രമം അഴിച്ചുവിടുന്ന കുറ്റവാളികളെ സംരക്ഷിക്കുകയും നിരപരാധികളായ സമസ്ത പ്രവര്‍ത്തകരെ വേട്ടയാടുകയും ചെയ്യുന്ന പൊലിസിന്റെ തെറ്റായ നടപടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ടി.എച്ച് അബ്ദുല്‍ അസീസ് ബാഖവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍ നെരിപ്പറമ്പ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എസ്.കെ.പി.എം തങ്ങള്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, പി. സൈതലവി മുസ്‌ലിയാര്‍ കാളാവ്, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, കെ. സൈതുട്ടി ഹാജി ചെരക്കാപറമ്പ്, ഒ.പി കുഞ്ഞാപ്പു ഹാജി, പി.കെ രായിന്‍ ഹാജി, കെ.എം കുട്ടി എടക്കുളം, കെ. എ റഹ്മാന്‍ ഫൈസി, കെ. മമ്മദ് ഫൈസി, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, എം. അബൂബക്കര്‍ മൗലവി ചേളാരി, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് ശിഹാബ് തങ്ങള്‍ പൊന്മുണ്ടം, കെ.ബി അബുട്ടി ഹാജി ചമ്രവട്ടം, അലി ഫൈസി കൊടുമുടി, പി.സി മുസ്ഥഫ ഹാജി കാപ്പ്, സി.പി മുജീബ് ദാരിമി, ഇ.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."