വഖ്ഫ് നിയമനം: റിക്രൂട്ട്‌മെന്റ്് ബോര്‍ഡ് രൂപീകരിക്കണമെന്ന് ചെയര്‍മാന്‍
കൊച്ചി: വഖ്ഫ് ബോര്‍ഡ് നിയമനത്തിനായി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.
ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചുകഴിഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു അനധികൃത നിയമനവും വഖ്ഫ് ബോര്‍ഡില്‍ നടന്നിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറബി ഭാഷാ അധ്യാപകര്‍ പ്രധാനാധ്യാപകരാകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. അറബിക് സര്‍വകലാശാലയും നടപ്പിലായില്ല. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.യു അബ്ദു റഹീം അധ്യക്ഷനായി. സി. അബ്ദുല്‍ അസീസ്, അബൂബക്കര്‍ ഫാറൂഖി, എച്ച്.ഇ മുഹമ്മദ് ബാബു സേഠ്, സലാഹുദ്ദീന്‍ മദനി തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. ഉച്ചയ്ക്ക് ശേഷം നടന്ന മാധ്യമ സെമിനാര്‍ ദര്‍ശന ടി.വി മാനേജിങ് ഡയറക്ടര്‍ ഇസ്മാഈല്‍ കുഞ്ഞ് ഹാജി ഉദ്ഘാടനം ചെയ്തു. പി. എ മഹ്ബൂബ് അധ്യക്ഷനായി. എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി. ദിലീപ്, സെക്രട്ടറി സുഗതന്‍ പി.ബാലന്‍, സിറാജ് കാസിം (മാതൃഭൂമി), ജലീല്‍ അരൂക്കുറ്റി (സുപ്രഭാതം ) എന്നിവര്‍ സംസാരിച്ചു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ഇബ്‌റാഹീം മുതൂര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ സുബൈര്‍.പി.എം നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വി.കെ ഇബ്‌റാഹീം കുഞ്ഞ് എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."