ഉള്‍ക്കാട്ടില്‍ പ്രസവം: ആരോഗ്യ പ്രവര്‍ത്തകര്‍ പരിചരണം നല്കി
കരുളായി: മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ബേബിയുടെ ഭാര്യ ശെല്വിയ്ക്കും നവജാതശിശുവിനും കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പരിചരണം നല്കി. കരുളായി മലവാരത്തിലെ പൂച്ചപ്പാറ അളയിലെ ബേബിയുടെ ഭാര്യ ഇരുപത്തിയെട്ടുകാരി ശെല്‍വിയാണ് തന്റെ അഞ്ചാമത്തെ കുഞ്ഞിനെ ഫെബ്രുവരി 11ന് അളയില്നിന്നു ഏറെ ദൂരം മാറി ഉള്‍ക്കാട്ടില്‍ പ്രസവിച്ചത്.
വനവിഭവങ്ങള്‍ ശേഖരിക്കാനായി ഉള്‍ക്കാട്ടിലേക്കു പോയ ഇവര്‍ ചൊവ്വാഴ്ചയാണ് തിരികെയെത്തിയത്. അപ്പോഴാണ് പ്രസവവിവരം പുറംലോകം അറിയുന്നത്. പ്രസവവിവരം അറിഞ്ഞ് കരുളായി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശാനുസരണം മാതാവിനെയും കുഞ്ഞിനേയും പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കി. കുട്ടികളുടെ രോഗവിദഗ്ധന് ഡോ. കെ. റിയാസ് കുഞ്ഞിനെ പരിശോധിച്ചു.
2.9 കി ഗ്രാം തൂക്കമുളള ആണ്‍കുഞ്ഞ് പൂര്‍ണ ആരോഗ്യമുള്ളതാണ്. കുഞ്ഞിന് പ്രതിരോധ കുത്തിവയ്പും നല്കി. നവജാത ആണ്‍കുഞ്ഞ് ഉള്‍പ്പെടെ ശെല്‍വി ബേബി ദമ്പതിമാര്‍ക്ക് രണ്ട@് ആണ്‍കുഞ്ഞും മൂന്ന് പെണ്കുഞ്ഞുമുണ്ട@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."