ഘാതകരെ കണ്ടെത്തുംവരെ സമര രംഗത്ത് ഉറച്ച് നില്‍ക്കും: ജിഫ്‌രി തങ്ങള്‍
കാസര്‍കോട്: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും പ്രമുഖ മത പണ്ഡിതനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തും വരെ സമര രംഗത്ത് ഉറച്ച് നില്‍ക്കുമെന്ന് സമസ്ത ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ 'സി.എം ഉസ്താദ് കൊലപാതകം, മനുഷ്യാവകാശ സമ്മേളനം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ അന്വേഷണം തൃപ്തികരമല്ല.സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അബ്ദുല്ല മൗലവിയുടെ മരണം മറ്റൊരു തരത്തിലല്ലെന്നു മനസിലാക്കാന്‍ കഴിയും. മരണത്തിലെ ദുരൂഹതയകറ്റാന്‍ ഏതറ്റം വരെ പോകാനും തയാറാണെന്നും സമസ്തയുടെ ഒരു പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ കേസ് തെളിയിക്കാന്‍ സമര രംഗത്ത് ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഘട്ടം ഘട്ടമായി നടത്തുന്ന സമരങ്ങളുടെ പ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി 28ന് ഒരു ലക്ഷം പോസ്റ്റ് കാര്‍ഡുകളും ഇ മെയില്‍ സന്ദേശങ്ങളും പധാന മന്ത്രിക്ക് അയക്കും. രണ്ടാം ഘട്ടമായി ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും മൂന്നാം ഘട്ടമായി സി.ബി.ഐ ആസ്ഥാനത്തേക്ക് മാര്‍ച്ചും നടത്തും.
മതപരമായ ഒരു സംഘടനയെന്ന നിലവിട്ട് സമസ്ത പ്രക്ഷോഭങ്ങള്‍ നടത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഭരണാധികാരികളും അന്വേഷണ ഏജന്‍സികളും ശ്രമിക്കരുതെന്നും സത്യാവസ്ഥ എത്രയും പെട്ടെന്ന് നീതിപീഠത്തിനും സമൂഹത്തിനും മുന്നിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ചടങ്ങില്‍ അധ്യക്ഷനായി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, എം.എ.ഖാസിം മുസ്‌ലിയാര്‍, അഡ്വ. പി.എ.പൗരന്‍, അഡ്വ. ത്വയ്യിബ് ഹുദവി, യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, കെ.ടി.അബ്ദുല്ല ഫൈസി, അബ്ദു സമദ് പൂക്കോട്ടൂര്‍, ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, കെ.കെ.അബ്ദുല്ല ഹാജി, ചെര്‍ക്കളം അഹമ്മദ് മുസ്‌ലിയാര്‍, ചെങ്കളം അബ്ദുല്ല ഫൈസി, ഇബ്്‌റാഹിം ഫൈസി ജെഡിയാര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്ഹരി, അബ്ബാസ് ഫൈസി പുത്തിഗെ, ടി.പി അലി ഫൈസി, ഹനീഫ് ഹാജി മംഗളൂരു, ഉള്ളാള്‍ നഗരസഭാ അംഗം ഫാറൂഖ് ഉള്ളാള്‍, പ്രൊഫ. റഹീം മുട്ടിക്കല്‍, കെ.എസ് മൊയ്തീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."