തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
കാസര്‍കോട്: ജില്ലയിലെ 35 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്കു ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകള്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍, അജാനൂര്‍, ബളാല്‍, ചെമ്മനാട്, ചെറുവത്തൂര്‍, ദേലംപാടി, ഈസ്റ്റ് എളേരി, കളളാര്‍, കാറഡുക്ക, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, കുമ്പള, മധൂര്‍, മടിക്കൈ, മംഗല്‍പാടി, മഞ്ചേശ്വരം, മീഞ്ച, മൊഗ്രാല്‍പുത്തൂര്‍, മുളിയാര്‍, പടന്ന, പളളിക്കര, പനത്തടി, പിലിക്കോട്, പുത്തിഗെ, തൃക്കരിപ്പൂര്‍, വലിയപറമ്പ, വൊര്‍ക്കാടി, വെസ്റ്റ്എളേരി എന്നീ പഞ്ചായത്തുകളുടെ ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
13ാം പഞ്ചവത്സര പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ഡി.പി.സി നോമിനി കെ ബാലകൃഷ്ണന്‍, ഡോ. വി.പി.പി മുസ്തഫ, ജോസ് പതാലില്‍, ഹര്‍ഷാദ് വൊര്‍ക്കാടി, ഇ പത്മാവതി, മുംതാസ് സമീറ, പി.സി സുബൈദ, പി.വി പത്മജ, പുഷ്പ അമേക്കള, ഷാനവാസ് പാദൂര്‍, ടി.കെ സുമയ്യ, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."