HOME
DETAILS
MAL
കേരളത്തില്‍ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട്: എന്‍.കെ പ്രേമചന്ദ്രന്
backup
February 16 2017 | 05:02 AM
നെടുമങ്ങാട്: കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ കേരളത്തില്‍ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനാണ് കളമൊരുങ്ങിയിരിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി അഭിപ്രായപ്പെട്ടു. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരേ യു.ഡി.എഫ് നടത്തുന്ന മേഖലാ പ്രചരണ ജാഥക്ക് നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ഹോട്ടലില്‍ പിണറായിയും കുമ്മനവും നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലെ വിശേഷങ്ങള്‍ അറിയാന്‍ കേരളത്തിലെ സാമാന്യ ജനത്തിനും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യു.ഡി.എഫ് ചെയര്മാന് വട്ടപ്പാറ ചന്ദ്രന് അദ്ധ്യക്ഷനായി. വി.എസ് ശിവകുമാര്‍ എം.എല്‍.എ, വിന്‍സെന്റ് എം.എല്‍ എ, യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."