HOME
DETAILS
MAL
കായല്‍ കൈയ്യേറ്റം: തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നത് മാറ്റി
backup
February 09 2018 | 07:02 AM
ന്യൂഡല്‍ഹി: ഹൈക്കോടതി വിധി റദ്ദാക്കണമെന്നും തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കലക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന് ഹാജരാവാന്‍ കഴിയില്ലെന്നും ഇതുമുലം കേസ് മാറ്റണമെന്നുമുള്ള തോമസ് ചാണ്ടിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റിസ് എസ്.എ. ബോബ്ഡേ, ജസ്റ്റിസ് നാഗേശ്വര്‍ റാവു എന്നിവരങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നേരത്തെ തോമസ് ചാണ്ടിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നും മൂന്ന് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ജസ്റ്റീസുമാരായ കുര്യന് ജോസഫ്, എ.എം. ഖാന്‍വില്‍ക്കര്‍, എ.എം. സപ്രെ എന്നിവരാണ് പിന്മാറിയത്. കാരണം വ്യക്തമാക്കതെയാണ് ജഡ്ജിമാര്‍ പിന്മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."