HOME
DETAILS

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

  
Web Desk
September 28 2024 | 00:09 AM

Airstrike Hits Al-Falouj School in Northern Gaza 11 Dead

ഗസ്സ: വടക്കന്‍ ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച അല്‍ ഫലൗജ സ്‌കൂളിനു നേരെ നടന്ന വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കുണ്ട്. ജബാലിയ അഭയാര്‍ഥി ക്യാംപിനോടു ചേര്‍ന്നാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ച സ്‌കൂളിനു നേരെയാണ് വ്യാഴാഴ്ച ഇസ്റാഈല്‍ ആക്രമണമുണ്ടായത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജബാലിയ സ്‌കൂളിന് നേരെ നടന്ന ആക്രമണം ഇസ്റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഇവിടെ ഒളിച്ചിരുന്ന ഹമാസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്റാഈലിന്റെ ന്യായീകരണം. ഗസ്സയില്‍ ഇസ്റാഈല്‍ സേന മാസങ്ങളായി യു.എന്നിന്റേതുള്‍പ്പെടെയുള്ള സ്‌കൂളുകളാണ് ലക്ഷ്യമിടുന്നത്.

ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

ബെയ്റൂത്ത്: ലബനാനില്‍ ഇസ്റാഈലിന്റെ ആക്രമണം തുടരുന്നു. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ഇന്നലെവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 ആയി. കിഴക്കന്‍ ലബനാനിലെ ബക്ക താഴ്വാരത്താണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. മധ്യ ബക്കയിലെ നബി അയ്ലയിലാണ് ആക്രമണം നടന്നത്.

ലബനാനില്‍ വേഗത്തില്‍ കരയാക്രമണം തുടങ്ങുമെന്ന് ഇസ്റാഈല്‍ ആവര്‍ത്തിച്ചു. സൈന്യത്തിലെ റിസര്‍വ് ബറ്റാലിയനുകളെ ഇതിനായി വിന്യസിച്ചു. ലബനാനില്‍ ആക്രമണം 21 ദിവസം നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ആവശ്യം തള്ളിയാണ് ഇസ്റാഈല്‍ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

വെടിനിര്‍ത്തലിന് യു.എസ് ആവശ്യപ്പെട്ടെങ്കിലും ഇസ്റാഈല്‍ വഴങ്ങിയിരുന്നില്ല. ലബനാന്‍ അതിര്‍ത്തിയില്‍ ഇസ്റാഈല്‍ സൈന്യത്തെ കൂടുതലായി വിന്യസിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


An Israeli airstrike on the Al-Falouj school in northern Gaza killed 11, injuring 22. The school, housing displaced people, was targeted for Hamas militants.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  30 minutes ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  37 minutes ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  7 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  8 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  8 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  8 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  8 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  9 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  9 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  9 hours ago