HOME
DETAILS
MAL
കുടിവെള്ളക്ഷാമം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്
backup
February 16 2017 | 06:02 AM
ഇടുക്കി: ഹൈറേഞ്ചിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന ഗവണ്മെന്റ് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ ഇബ്രാഹിംകുട്ടി കല്ലാര്‍ ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ മലയോര പഞ്ചായത്തുകളില്‍ കൊടും വരള്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വീട്ടമ്മമാര്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് തലച്ചുമടായി വെള്ളം കൊണ്ടു വരുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലും കാണുന്നത്. പഞ്ചായത്തുകള്‍ തോറും വാഹനങ്ങളില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടം അടിയന്തിര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."