ഇ-മാലിന്യം വഴി ലഭിച്ചത് 16,825 രൂപ
നീലേശ്വരം: നഗരസഭയുടെ ഇ-മാലിന്യ ശേഖരണ പദ്ധതിയിലൂടെ ലഭിച്ചത് 16,825 രൂപ. നഗരസഭാ പരിധിയിലെ സ്‌കൂളുകളില്‍നിന്നും അങ്കണവാടികളില്‍ നിന്നുമാണ് ഇ-മാലിന്യങ്ങള്‍ ശേഖരിച്ചത്. ഏഴ് ക്വിന്റല്‍ ഇ-മാലിന്യങ്ങള്‍ ശേഖരിക്കാനായി. ഇവ ക്ലീന്‍കേരള കമ്പനി വഴി ഹൈദരാബാദിലെ റീസൈക്ലിങ് കേന്ദ്രത്തിലേക്ക് കയറ്റിയയച്ചു സംസ്‌കരിക്കുകയായിരുന്നു.
ഇ-മാലിന്യങ്ങള്‍ കയറ്റി ശാസ്ത്രീയമായി സംസ്‌കരിച്ചതിനുള്ള പ്രശംസാപത്രവും ചെക്കും ക്ലീന്‍കേരളാ കമ്പനി മാനേജിങ് ഡയരക്ടര്‍ കബീര്‍ ബി ഹാറൂണ്‍ നഗരസഭയ്ക്ക് കൈമാറി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, സെക്രട്ടറി എന്‍.കെ ഹരീഷ്, നഗരസഭാ സൂപ്രണ്ട് പി.എം ബാബു, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ആര്‍.വീണാറാണി, കൗണ്‍സിലര്‍ കെ.വി സുധാകരന്‍, പി.നാരായണന്‍ സംസാരിച്ചു.
ഇ-മാലിന്യ ശേഖരണത്തിനായി ഒരു മാസം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്തിയത്. ബോധവല്‍ക്കരണ സെമിനാറുകളും വീഡിയോ പ്രദര്‍ശനങ്ങളും നടത്തിയിരുന്നു. ഈ തുക അടുത്ത ദിവസം തന്നെ ചെക്കായി അതത് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."