യമനില്‍ ഹൂതി നേതാക്കളടക്കം 35 വിമതര്‍ കൊല്ലപ്പെട്ടു
റിയാദ്: യമനില്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പ്രമുഖ നേതാവടക്കം 35 വിമത ഹൂതികള്‍ കൊല്ലപ്പെട്ടു. അല്‍ ജൗഫ് പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് പ്രമുഖ നേതാവായ മുഹ്സിന് മുഹമ്മദ് അല്‍ ഗുറൈബിയടക്കം 35 വിമതര്‍ കൊല്ലപ്പെട്ടതെന്ന് യമന്‍ സൈന്യം അറിയിച്ചു.
കൂടാതെ, മറ്റൊരു ഹൂതി നേതാവായ ഹൂതി പ്രതിരോധ സേന സൂപ്പര്‍ വൈസര്‍ അബു ജിഹാദ് ഹംസിയും കൊല്ലപ്പെട്ടവരില്‍ ഉള്‍െപ്പട്ടിട്ടുണ്ട്. അല്‍ ജൗഫില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെയാണ് യമന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത്.
യമന്‍ സൈന്യത്തിന് അകമ്പടിയായി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ആക്രമണത്തില്‍ പങ്കടുത്തു. സഖ്യ സേനയുടെ ആക്രമണത്തില്‍ മൂന്നു ഹൂതി സംഘവും സഖ്യ സേനയുടെ യുദ്ധ വിമാനങ്ങളെ ലക്ഷ്യമാക്കി നടത്തിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."