വോളിബോള്‍ അസോസിഷേയന്‍ സെക്രട്ടറിക്കെതിരേ താരങ്ങള്‍
കൊച്ചി: അര്‍ജുന അവാര്‍ഡ് ജേതാക്കളായ മലയാളി വോളിബോള്‍ താരങ്ങളെ ഫേസ്ബുക്ക് കമന്റിലൂടെ അപമാനിച്ച കേരള വോളിബോള്‍ അസോസിയേഷന് സെക്രട്ടറി നാലകത്ത് ബഷീര്‍ സ്ഥാനം രാജി വയ്ക്കണമെന്നു താരങ്ങള്‍. കൊച്ചിയില്‍ ചേര്‍ന്ന താരങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അസോസിയേഷന് തലപ്പത്ത് മുന്‍ താരങ്ങളിലൊരാളെ നിയമികണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ രാജ്വിനോദ്, എസ്.എ മധു, ടോം ജോസഫ്, ആര് രാജീവ് എന്നിവര്‍ക്കൊപ്പം നിലവിലെ കേരള ടീമംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. പ്രസ്താവനയില്‍ വോളിബാള്‍ പ്ലയേഴ്സ് വെല്‍ഫേയര്‍ അസോസിയേഷനും പ്രതിഷേധിച്ചു. വിഷയത്തില്‍ സെക്രട്ടറിയുമായി സംസാരിക്കാന്‍ കിഷോര്‍ കുമാര്‍, ടോം ജോസഫ് എന്നിവരടങ്ങിയ നാലംഗ സമിതിയെ അസോസിയേഷന് നിയോഗിച്ചു. ബഷീറിന്റെ പ്രസ്താവനക്കെതിരേ കെ.സി ഏലാമ്മ, സാലി ജോസഫ് തുടങ്ങിയ അര്‍ജുന അവാര്‍ഡ് ജേതാക്കളും രംഗത്തെത്തിയിരുന്നു.
അര്‍ജുന അവാര്‍ഡ് കിട്ടാന്‍ താരങ്ങള്‍ സംസ്ഥാന അസോസിയേഷന്റെ കാലു നക്കുന്നു എന്ന തരത്തില്‍ ബഷീര്‍ ഫേസ്ബുക്ക് കമന്റിലൂടെ പ്രതികരിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്. കിഷോര്‍ കുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനാണു നാലകത്ത് ബഷീര്‍ പ്രതികരിച്ചത്. ബഷീറിനെ പുറത്താക്കാന്‍ ശക്തമായി രംഗത്തിറങ്ങാന്‍ ചില താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."