സ്മൃതി ഇറാനിക്ക് മറുപടിയായി പ്രിയങ്ക ഇന്ന് പ്രചാരണത്തിന്
അമേഠി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്താഞ്ഞത് ജനങ്ങളുടെ ചോദ്യം ഭയന്നാണെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കണ്ടെത്തലിന് മറുപടിയായി പ്രിയങ്ക ഗാന്ധി വദ്ര ഇന്ന് രംഗത്തിറങ്ങും. റായ്ബറേലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന രണ്ട് റാലികളില്‍ പ്രിയങ്കഗാന്ധിയും പങ്കെടുക്കും.
പതിവിന് വിപരീതമായി ഇത്തവണ അണിയറയിലായിരുന്നു നെഹ്രു കുടുംബത്തിലെ ഇളമുറക്കാരി. വമ്പിച്ച ജനപിന്തുണയുണ്ടായിട്ടും, തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എസ്.പിയുമായി സഖ്യത്തിന് മുഖ്യ പങ്കുവഹിച്ച പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല.
അതിനിടെയാണ് പുതിയ നിരീക്ഷണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. പ്രിയങ്കാ ഗാന്ധി ഇവിടെ പ്രചരണത്തിനിറങ്ങാത്തത് ജനങ്ങളുടെ ചോദ്യം ഭയന്നിട്ടാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ പ്രധാന മണ്ഡലമായ അമേഠിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സ്മൃതിയുടെ വെളിപെടുത്തല്‍.
സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും പാര്‍ട്ടിയിലെ അവിഭാജ്യ ഘടകമാണ് പ്രിയങ്ക. എന്നാല്‍ പ്രിയങ്ക സജീവമായി രംഗത്തിറങ്ങണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.
ഏഴു ഘട്ടമായാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു ഘട്ടങ്ങള്‍ കഴിഞ്ഞ് മൂന്നാം ഘട്ടം 19 നു നടക്കുകയാണ്. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."