HOME
DETAILS
MAL
റോഡുകളുടെ ശോച്യാവസ്ഥ: പൊതുമരാമത്ത് ഓഫിസ് ഉപരോധം നാളെ
backup
February 17 2017 | 05:02 AM
ബദിയടുക്ക: മലയോര റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ രാവിലെ പത്തിനു പൊതുമരാമത്ത് ഓഫിസ് ഉപരോധിക്കും. ഉപരോധത്തിനു പിന്തുണ അറിയിച്ച് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സമരം ഒരാഴ്ച പിന്നിട്ടു.
സമരം ഇന്നലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി കേശവ പ്രസാദ് നാണിഹിത്ത്ലു അധ്യക്ഷനായി. ഭാസ്കര കുമ്പള, ഖാദര്‍ മാന്യ, മുഹമ്മദ് ഹാജി, ഷാഫി ഗോളിയടുക്ക , അന്‍വര്‍ ഓസോണ്‍, മാഹിന്‍ കേളോട്ട് , അലി തുപ്പക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."