HOME
DETAILS

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

  
നിസാം കെ. അബ്ദുല്ല
November 07 2024 | 00:11 AM

Officials Celebrate Disaster Stay in Expensive Hotels at the Cost of Relief Fund

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തം ആഘോഷമാക്കുകയായിരുന്നു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരുമെന്ന് വെളിപ്പെടുത്തി ബില്‍ കണക്കുകള്‍. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിക്കാനായി ഇവര്‍ നല്‍കിയ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകളാണ് നിരവധി മനുഷ്യജീവന്‍ അപഹരിച്ച ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷിക്കുകയായിരുന്നുവെന്ന ആക്ഷേപത്തിന് കാരണമായിരിക്കുന്നത്.

4,000 രൂപയ്ക്ക് മുകളില്‍ ദിവസവാടകയുള്ള ഹോട്ടല്‍ ബില്ലാണ് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇയാള്‍ താമസിച്ചതിന്റെ വാടകയായി 1,92,000 രൂപയാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്. ദുരന്തത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോസ്ഥര്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ഇവരെല്ലാം നിലവില്‍ സുഖവാസത്തിലാണ്. തിരുവനന്തപുരത്തു നിന്ന് നിയോഗിക്കപ്പെട്ട, മുമ്പ് വയനാട് ജില്ലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ ജില്ലയിലെത്തിയതു മുതല്‍ താമസിക്കുന്നത് പ്രതിദിനം 4,500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇതുവരെയുള്ള വാടകയിനത്തില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്.

ദുരന്തത്തിനിരയായ കുടുംബങ്ങള്‍ താമസിക്കുന്നത് ഒരുമാസം 6,000 രൂപ മാത്രം വാടകയ്ക്കാണ് എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സുഖവാസം. 6,000 രൂപ മാസവാടക തന്നെ പല കുടുംബങ്ങള്‍ക്കും ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താമസത്തിന് പണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ഐ.എ.എസുകാര്‍ ഉള്‍പ്പെടെ താമസിച്ചതിന്റെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മാറാനായി നല്‍കിയിട്ടുള്ളത്.

കലക്ടറുടെ ചേമ്പറിലേക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് എത്തിച്ചത്. ഇതിന്റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്റ്റാര്‍ ഹോട്ടലുകളിലെ താമസ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. സ്പെഷല്‍ ഓഫിസര്‍മാരായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ ജോലിയൊന്നും ഇല്ലാത്തതിനാല്‍ കലക്ടറേറ്റിലെ മറ്റു സെക്ഷനുകളില്‍ കയറി ഇടപെടുന്നത് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നന്നായി ജോലി ചെയ്യുന്ന ഉദ്യേഗസ്ഥരെ കുറിച്ചുപോലും കലക്ടറെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതില്‍ ഒരു ഉദ്യോഗസ്ഥനെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.

അതേസമയം, ഇപ്പോഴും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത നിരവധിയാളുകള്‍ കലക്ടറേറ്റില്‍ കയറിയിറങ്ങുകയാണ്. ഇവര്‍ക്ക് കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഒരു ഫോമില്‍ പരാതി എഴുതിവാങ്ങി പറഞ്ഞയക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ഇതിനിടയിലാണ് ചിലര്‍ ദുരന്തം പോലും ആഘോഷമാക്കി മാറ്റുന്നത്.

ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇക്കാഗ്യങ്ങളെല്ലാം പുറത്തുവരാന്‍ കാരണം. ഉദ്യോഗസ്ഥരുടെ പരസ്പര പാരവയ്പിന്റെ ഭാഗമായി ചില ഉന്നത ഉദ്യോഗസ്ഥരുടെ കൈക്കൂലി കഥകളും പുറത്തുവരുന്നുണ്ട്.

In the wake of the Mundakkai and Chooralmala landslides, several senior government officials allegedly celebrated the disaster by staying in luxury hotels with high daily rents, using relief fund money. This has raised questions about misuse of funds, as the bills for stays and meals have been submitted for reimbursement, even as disaster-affected families struggle with basic needs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  12 hours ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  12 hours ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  12 hours ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  12 hours ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  13 hours ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  13 hours ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  20 hours ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  a day ago