ഞെരളത്ത് സോപാന സംഗീതത്തെ ജനകീയമാക്കിയ കലാകാരന്‍: സുകുമാരി നരേന്ദ്രമേനോന്‍
പെരിന്തല്‍മണ്ണ: ക്ഷേത്രാങ്കണത്തില്‍ ഒതുങ്ങി നിന്ന സോപാന സംഗീതത്തെ ജനകീയമാക്കിയ കലാകാരനാണ് ഞെരളത്ത് രാമപൊതുവാളെന്ന് പ്രശസ്ത സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോന്‍ പറഞ്ഞു.
സോപാന സംഗീതജ്ഞന്‍ ഞരളത്ത് രാമപൊതുവാളുടെ 101-ാം ജന്മ-ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അങ്ങാടിപ്പുറം വലമ്പൂര്‍ ഞരളത്ത് സ്മാരക പൈതൃക മ്യൂസിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കലക്കും സംഗീതത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഞരളത്ത് രാമപൊതുവാള്‍ കലാലോകത്തെ അതുല്യ പ്രതിഭയായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യരില്‍ പ്രഥമഗണനീയനായിരുന്ന ഞരളത്ത് രാമപൊതുവാള്‍ സംഗീതകലയുടെ ഗുരുസ്ഥാനീയനാണെന്നും അവര്‍ പറഞ്ഞു.അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന്‍ അധ്യക്ഷനായി.
കവി പി.ടി നരേന്ദ്രമേനോന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലി, ഞരളത്ത് ഹരിഗോവിന്ദന്‍, സിനിമ സംവിധായകന്‍ മേലാറ്റൂര്‍ രവിവര്‍മ്മ, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, ഡി.ടി.പി.സി സെക്രട്ടറി കെ.എല്‍ സുന്ദരന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, യു രവി, വി.പി വാസുദേവന്‍, സി.എസ് സോമസുന്ദരന്‍, ഒ ഹരിദാസ്, കുഞ്ഞന്‍ നായര്‍, കെ.വി ദാസ്, എം ശ്രീകുമാരനുണ്ണി, ശശി പെരിന്തല്‍മണ്ണ സംസാരിച്ചു.
സംഗീതജ്ഞരായ എം ത്രിപുര സുന്ദരി, ശ്രീദേവി അങ്ങാടിപ്പുറം, വൈഷ്ണവി, ശ്രീദേവി പുത്തനങ്ങാടി എന്നിവര്‍ ഗാനാര്‍ച്ചന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."