എസ്.കെ.എസ്.എസ്.എഫ് സെമിനാര്‍ ശ്രദ്ധേയമായി
നിലമ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് മദീന പാഷനോടനുബന്ധിച്ച് നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയത അകത്തുള്ളവരും പുറത്തുള്ളവരും എന്ന വിഷയത്തില്‍ സെമിനാര്‍ സഘടിപ്പിച്ചു. മതേതര ഭാരതത്തില്‍ തീന്‍മേശ മുതല്‍ മരണത്തില്‍ വരേക്കും ഫാസിസം വളരുന്നത് ആശങ്കയോടെയാണ് മതേതര വിശ്വാസികള്‍ കാണുന്നതെന്നും ദേശത്തിനും സ്വാതന്ത്രത്തിനും എതിരേ നിന്നവര്‍ ഇന്ന് ഭാരതത്തിന്റെ ഭരണകര്‍ത്താക്കളായത് രാജ്യത്തിന് അപമാനമാണെന്നും പൂക്കോട്ടുംപാടത്ത് നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത്, മുസ്തഫ അബ്ദുലത്വീഫ്, ഹൈദറലി വാഫി ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് അമാനുള്ള ദാരിമി മോഡറേറ്ററായി. മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, നാസര്‍ മാസ്റ്റര്‍ കരുളായി, ഹംസ കുഞ്ഞാപ്പു കോട്ടപ്പുഴ, നാണി ഹാജി കരുളായി, അശ്കര്‍ ദാരിമി, ശിഹാബ് ഫൈസി, ഉസ്മാന്‍ ഫൈസി, സൈനുദ്ദീന്‍ ലതീഫി, അന്‍വര്‍ കാട്ടുമുണ്ട, അബുബക്കര്‍ ഫൈസി വഴിക്കടവ്, സലിഹ് മാസ്റ്റര്‍ വണ്ടൂര്‍, കബീര്‍ മാളിയേക്കല്‍, റഷീദ് ഫൈസി, അബൂബക്കര്‍, ശംസുദ്ദീന്‍ ബദ്‌രി, നാസര്‍, ഹുസൈന്‍ മാസ്റ്റര്‍ സുബൈര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."