പണമുണ്ടാക്കാന്‍ ഐ.എസ് ലൈംഗിക അടിമകളെ വില്‍ക്കുന്നു
വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഐ.എസ് ലൈംഗിക അടിമകളെ സാമൂഹിക മാധ്യമങ്ങള്‍ വഴി വില്‍ക്കുന്നു. വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വിവരം പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയാണ് അബു അസദ് അല്‍മാദി എന്ന ഐ.എസ് ഭീകരന്‍ ലൈംഗിക അടിമയായ പെണ്‍കുട്ടിയെ വില്‍പനക്കുവച്ചത്.
പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രത്തോടൊപ്പമാണ് അബു അസദ് വില്‍പന പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇവള്‍ വില്‍പനക്ക് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. 8000 യു.എസ് ഡോളറാണ് (ഏകദേശം 60,000 രൂപ) പെണ്‍കുട്ടിക്ക് വില.
ലൈംഗിക അടിമയെ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പെണ്‍കുട്ടിയെ 8000 ഡോളറിന് സ്വന്തമാക്കാം എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞ് 8000 ഡോളറിന് മറ്റൊരു ലൈംഗിക അടിമയുടെ ചിത്രവും ഇയാള്‍ പോസ്റ്റു ചെയ്തു.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഫേസ്ബുക്ക് ഇത് നീക്കം ചെയ്തു. മെയ് 20നാണ് രണ്ടുചിത്രങ്ങളും പോസ്റ്റും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
ഭീകരസംഘടന തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താനാണ് ലൈംഗിക അടിമകളെ വില്‍ക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."