നീതി ആയോഗ് റിപ്പോര്‍ട്ട്: ബി.ജെ.പി നേതാക്കള്‍ ഏത്തമിടണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് ഒന്നാംസ്ഥാനം നല്‍കിക്കൊണ്ടുള്ള നീതി ആയോഗ് റിപ്പോര്‍ട്ടിനു മുന്നില്‍ ബി.ജെ.പി നേതാക്കള്‍ നൂറ്റിയൊന്ന് ഏത്തമിടണമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. റിപ്പോര്‍ട്ടുപ്രകാരം ആരോഗ്യസൂചികയില്‍ കേരളം ഒന്നാമതും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് അവസാന സ്ഥാനത്തുമാണ്. കേരളത്തിന്റെ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോര്‍ട്ട്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പലമേഖലകളിലും രാജ്യത്തിനാകെ മാതൃകയാണ് കേരളം. ആ നേട്ടങ്ങളുടെ ഏഴയലത്തുപോലും ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്ല. അങ്ങനെയുള്ള കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. അതിന് കേരളത്തിലെ സംഘ്പരിവാറുകാരും കൂട്ടുനിന്നു. രാഷ്ട്രീയലാഭം സ്വപ്നംകണ്ട് മൂന്നാംകിട നുണപ്രചാരണം നടത്തുകയായിരുന്നു ബി.ജെ.പി. അവര്‍ക്കുള്ള മറുപടിയാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ടെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."