രാഹുലിനും പ്രിയങ്കയ്ക്കുംവേണ്ടി സോണിയ വഴിമാറണം: അമരിന്ദര്‍ സിങ്
ന്യൂഡല്‍ഹി: രാഹുലിനും പ്രിയങ്കയ്ക്കുംവേണ്ടി സോണിയ വഴിമാറിക്കൊടുക്കേണ്ട സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയം നേരിട്ട സാഹചര്യത്തിലാണ് അമരീന്ദര്‍ സിങിന്റെ പ്രതികരണം. സോണിയാഗാന്ധി മികച്ച നേതാവാണ്. പക്ഷെ പുതുതലമുറക്കാര് ഉയര്‍ന്നുവരേണ്ട സമയമാണിത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജ്യത്തിനുംവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സോണിയയെന്നും അദ്ദേഹം പഞ്ഞു. രാഹുല്‍ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വേണ്ടി മാറിനില്ക്കാന് സോണിയ തയാറായാല്‍ അത് ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാകുമെന്നും മുന്‍ പഞ്ചാബ് മുഖ്യമന്ത്രികൂടിയായിരുന്ന അമരീന്ദര്‍ സൂചിപ്പിച്ചു.
ദിഗ് വിജയ് സിങും സത്യവ്രത് ചതുര്‍വേദിയും നേതൃമാറ്റം സൂചിപ്പിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവന നടത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു അമൃത്സര്‍ എം.പി അമരീന്ദര്‍ സിങിന്റെ പ്രതികരണം. അടുത്തവര്‍ഷമാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അമരീന്ദര്‍ സിങാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."