ബ്രെക്‌സിറ്റിനെതിരേ ജനശബ്ദമുയരണമെന്ന് ടോണി ബ്ലയര്‍
ലണ്ടന്‍: ബ്രെക്‌സിറ്റിനെതിരേ ജനശബ്ദമുയരണമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍. ബ്രെക്‌സിറ്റിന് അനുകൂലമായി ജനങ്ങള്‍ വോട്ടു ചെയ്തത് അതിന്റെ അനന്തരഫലങ്ങള്‍ അറിയാതെയാണ്. ജനങ്ങള്‍ക്ക് ബ്രക്‌സിറ്റ് എന്താണെന്ന് മനസിലാക്കികൊടുത്ത് ഇതിനെതിരേ കൊണ്ടുവരേണ്ടത് തന്റെ കടമയാണെന്ന് ബ്ലയര്‍ പറഞ്ഞു.
യൂറോപ്പ്യന്‍ യൂനിയനില്‍ നിന്ന് പിന്‍മാറുക എന്നത് ബ്രിട്ടനെ സംബന്ധിച്ച് വേദനാജനകമാണ്. യൂറോപ്പ്യന്‍ യൂനിയനില്‍ നിന്നുള്ള സഹായങ്ങള്‍ അവസാനിക്കുന്നത് ബ്രിട്ടനെ തകര്‍ക്കും. ഈ ദുരിതങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും ബ്ലയര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ബ്ലയറിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈജിള്‍ ഫരാജ് ബ്ലയര്‍ അപ്രസക്തനാണെന്നും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നും പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."