ഓണസമ്മാനമായി കേരളബാങ്കെന്ന് സഹകരണ മന്ത്രിയുടെ ഉറപ്പ്
കണ്ണൂര്‍: ഓണസമ്മാനമായി കേരള ബാങ്ക് സമര്‍പ്പിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഉറപ്പ്. കണ്ണൂരില്‍ മൂന്നു ദിവസമായി നടന്നു വന്ന സഹകരണ കോണ്‍ഗ്രസിന്റെ സമാപന ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ ഉറപ്പ്. ഓണസമ്മാനമായി കേരളബാങ്ക് സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ന്യൂജനറേഷന് ബാങ്കുകളുമായുള്ള കനത്ത മത്സരത്തിന് പ്രാപ്തമാക്കുകയാണ് കേരള ബാ
ങ്കിന്റെ ലക്ഷ്യം. ആധുനിക സങ്കേതങ്ങളുമായി യോജിച്ചുള്ള പ്രവര്‍ത്തനമാണ് കേരള ബാങ്ക് നടത്തുക. സംസ്ഥാനത്തെ 43 ശതമാനം സഹകരണബാങ്കുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ആധുനികവത്ക്കരണം ഗുണംചെയ്യും. സേവനങ്ങള്‍ നല്‍കാനുള്ള ബാങ്കാണിത്. കേരള ബാങ്ക് സംബന്ധിച്ച് ഇനിയും ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. സഹകരണമേഖലയുടെ പുരോഗതിക്ക് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതും ഓഡിറ്റ് സംവിധാനത്തിന്റെ പുനര്‍ഘടനയും അനിവാര്യമാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാന്‍ ഓഡിറ്റ് സംവിധാനം ക്രമപ്പെടുത്തും. ബി.എസ്.എന്‍.എല്‍ ഫോണ്‍നമ്പര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കും. വരുന്ന രണ്ടാമത്തെ ക്യാബിനറ്റില്‍ സഹകരണനയം സംബന്ധിച്ച ബില്ലുകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സഹകരണമേഖലക്ക് പുതിയ ദിശാബോധം സമ്മാനിച്ചുകൊണ്ടാണ് എട്ടാമത് സഹകരണ കോണ്‍ഗ്രസ് അവസാനിച്ചതെന്നും മന്ത്രി പറഞ്ഞു.
സഹകരണ കോണ്‍ഗ്രസിന്റെ ഭാഗമായി ഇന്നലെ 10 സെമിനാറുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ ഘോഷയാത്രയും സമാപന സമ്മേളനവും നടന്നു. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."