വയനാട് വന്യജീവി സങ്കേതത്തില്‍ 15 മുതല്‍ സഞ്ചാരികള്‍ക്ക് നിരോധനം
സുല്‍ത്താന്‍ ബത്തേരി: കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് വന്യജീവിസങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക്. ഈ മാസം 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് സഞ്ചാരികളെ താല്‍ക്കാലികമായി നിരോധിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(വൈല്‍ഡ് ലൈഫ്)ആന്‍ഡ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരിക്കുന്നത്.
വേനല്‍ കടുത്തതിനാല്‍ വന്യജീവിസങ്കേതത്തില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കൂടാതെ വയനാട് വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍, മുതമല വന്യജീവി സങ്കേതങ്ങളില്‍ കടുത്തവേനലിനെ തുടര്‍ന്ന് തീറ്റയും വെള്ളവും ഇല്ലാത്ത അവസ്ഥയാണ്. അതിനാല്‍ ആനയടക്കമുള്ള വന്യജീവികള്‍ വെള്ളവും തീറ്റയുമുള്ള വയനാട് വന്യജീവിസങ്കേതത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ വന്യജീവിസങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് വന്യജീവികള്‍ക്ക് അലോസരമാകാനും ഇത് സന്ദര്‍ശകരുടെ സുരക്ഷക്ക് ഭീഷണിയാവാനുമുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ വയനാട് വന്യജീവിസങ്കേത്തില്‍ അരുവികളിലും പുഴകളിലും വെള്ളം കുറവാണങ്കിലും ചെറിയ തടയണകളിലും മറ്റും വെള്ളമുണ്ട്. എന്നാല്‍ തുടര്‍മഴ ലഭിച്ചില്ലെങ്കില്‍ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാനും കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."