HOME
DETAILS

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

  
September 30, 2024 | 11:11 AM

mynagappally-car-accident-second-accused-sreekkutty-got-bail

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ശനിയാഴ്ച ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്.

നിലവില്‍ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്. സെപ്റ്റംബര്‍ 15 നാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ അപകടത്തെത്തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ് കാര്‍ കയറി മരിക്കുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന അജ്മല്‍ ആണ് കേസില്‍ ഒന്നാം പ്രതി. അജ്മലിന്റെ സുഹൃത്തായിരുന്ന ശ്രീക്കുട്ടി കുഞ്ഞുമോളുടെ ദേഹത്തു കൂടി കാര്‍ കയറ്റിയിറക്കാന്‍ പ്രേരണ നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പ്: 10,854 സ്ഥാനാർഥികൾക്ക് എതിരില്ല

National
  •  2 days ago
No Image

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; മുഖ്യപ്രതി പിടിയിലാകുന്നത് വൻ വിദ്യാഭ്യാസ സാമ്രാജ്യത്തിനുള്ള ഒരുക്കത്തിനിടെ

National
  •  2 days ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് ഇനി 10 ദിവസം കൂടി മാത്രം; പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും വന്‍ ഓഫറുകള്‍ക്കും അവസാന അവസരം

uae
  •  2 days ago
No Image

ബ്രിക്‌സ് ഉച്ചകോടി: പുടിനും ഷി ജിൻപിങ്ങും ഇന്ത്യയിലെത്തും; ചൈനീസ് പ്രസിഡന്റ് എത്തുന്നത് ഏഴ് വർഷത്തിനു ശേഷം

International
  •  2 days ago
No Image

ആര്‍.ടി.ഒ നേരിട്ട് സ്റ്റിയറിങ് പിടിച്ചു; എറണാകുളത്ത് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി, 60ല്‍ 16 എണ്ണം മാത്രം പാസ്സായി

Kerala
  •  2 days ago
No Image

വിജയലഹരിയില്‍ പരിസരബോധം മറന്നു, ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു; ആലിംഗനശ്രമ വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 days ago
No Image

ഇത് 'പുതുപ്പള്ളി സ്റ്റൈൽ'; നിയമസഭയിൽ എത്തിയത് സൈക്കിളിൽ, ഷർട്ടിൽ പിതാവിന്റെ ചിത്രം; ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  2 days ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  2 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  2 days ago