HOME
DETAILS
MAL
കണ്ണൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി
backup
February 13 2018 | 02:02 AM
മനാമ: ബഹ്റൈനില്‍ ഫുട്ബോള്‍ കോച്ചായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയായ ഒ.കെ തിലകനെ(60)യാണു കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലെന്നു സഹപ്രവര്‍ത്തകര്‍ ബഹ്റൈന്‍ പൊലിസില്‍ പരാതി നല്‍കിയത്.
ഹൂറയില്‍ ഇന്ത്യന്‍ ടാലന്റ് അക്കാദമിയില്‍ ഫുട്ബോള്‍ കോച്ചായി ജോലി ചെയ്തിരുന്ന തിലകന് കേരളത്തിലെ പ്രമുഖ ടീമായിരുന്ന ടൈറ്റാനിയത്തിന്റെ കളിക്കാരന് കൂടിയായിരുന്നു. ടൈറ്റാനിയം തിലകന് എന്ന പേരിലാണ് ഇദ്ദേഹം ഇവിടെ അറിയപ്പെട്ടിരുന്നത്.
ബഹ്റൈനില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന തിലകന്റെ കുടുംബം നാട്ടിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."