നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മാവോവാദി പ്രവര്‍ത്തകനെ കെണിയിലാക്കി
കരുളായി: കല്‍ക്കുളത്ത് മാവോയിസ്റ്റ് പ്രവര്‍ത്തകനെ പിടികൂടാനായത് ഓട്ടോഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടല്‍മൂലമെന്ന് പൊലിസ്. എടക്കരയിലേക്ക് പോകാനായി വാഹനത്തില്‍ കയറിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ഡ്രൈവര്‍ കല്‍ക്കുളത്ത് വണ്ട@ിനിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് ഓടിച്ചിട്ട് പിടികൂടി എടക്കര പൊലിസിന് കൈമാറി.
നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ തമിഴ്‌നാട് സ്വദേശിയായ തന്റെ കൂട്ടുകാരന്‍ ഇവിടെ ജോലി ചെയ്യുന്നു@െണ്ടന്നും അയാളെ കാണാന്‍ വന്നതാണെന്നുമാണ് അയ്യപ്പന്‍ പറഞ്ഞത്. കൂട്ടുകാരന്റെ പേരും മറ്റും നാട്ടുകാര്‍ ചോദിച്ചെങ്കിലും കൃത്യമായി ഉത്തരം നല്‍കിയില്ലന്ന് മാത്രമല്ല പരസ്പര വിരുദ്ധകാര്യങ്ങള്‍ പറയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ക്ക് സംശയമുടലെടുത്തത്. തുടര്‍ന്നാണ് പൊലിസില്‍ വിവരമറിയിച്ചത്. പൊലിസെത്തി വാഹനത്തില്‍ കയറ്റുമ്പോള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതോടെയാണ് ഇയാള്‍ മാവോയിസ്റ്റാണെന്നാകാര്യം നാട്ടുകാര്‍ ഉറപ്പിക്കുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകനെ പിടികൂടുന്നത് കേരളാ ചരിത്രത്തിലെ ആദ്യസംഭവമാണ്. ശനിയാഴ്ച നക്‌സല്‍ വര്‍ഗീസ് ദിനമായതിനാല്‍ മേഖലയില്‍ പോലീസിന് ജാഗ്രാതാ നിര്‍ദേശം നല്‍കിയിരുന്നു. വര്‍ഗീസ് ദിനത്തിന്റെ തലേന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ പിടിയിലായതോടെ വനത്തിനകത്തും വനാര്‍തിര്‍ഥി പ്രദേശങ്ങളിലും പൊലിസ് കനത്ത സുരക്ഷയും കാവലുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."