ദിവസങ്ങളായി ഖത്തറില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച ലഭിച്ചത് ശക്തമായ മഴ. ഖത്തറിന്റെ വടക്കു ഭാഗത്താണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഗുവൈരിയയില്‍ 33 മില്ലീ മിറ്റര്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്. ഗറാഫയില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
അതേസമയം, വെള്ളിയാഴ്ച രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടായി. ഇന്നലെ രാവിലെ മുതല്‍ ശക്തമായ കാറ്റും തണുപ്പും അനുഭവപ്പെട്ടു. തിങ്കളാഴ്ച വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഗറാഫയില്‍ ആലിപ്പഴ വര്‍ഷമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യം ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ അകമ്പടിയോട് കൂടിയ സൈബീരിയന്‍ അതിമര്‍ദ്ദമാണ് രാജ്യത്ത് താപനില കുറയാന്‍ ഇടയാക്കുന്നത്. ദോഹയില്‍ പരമാവധി താപനില 1720 ഡിഗ്രിയും കുറഞ്ഞ താപനില 1013 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ദോഹയുടെ പുറത്ത് താപനില അതിലും കുറവായിരുന്നു. കാറ്റിന്റെ സാന്നിധ്യം കൂടിയായതോടെ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. കാറ്റിന്റെ വേഗത 12 മുതല്‍ 22 നോട്ട് വരെയും ചില സമയങ്ങളില്‍ 28 നോട്ട് വരെയും ഉയരുമെന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.
ഗുവൈരിയക്കു പുറമേ അല്‍ശമാല്‍ റോഡ്(26 മില്ലീ മീറ്റര്‍), റാസ് ലഫാന്‍(25 മി.മീ), ഖത്തര്‍ യൂനിവേഴ്‌സിറ്റി(20 മി.മീ), അബൂഹമൂര്‍(19 മി.മീ) എന്നിവിടങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു. ശക്തമായ മഴ കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. പഴയ വീടുകളിലും കെട്ടിടങ്ങളിലും ചോര്‍ച്ചയുണ്ടായി. മിയാ പാര്‍ക്കിലെ ഫ്രൈഡേ, സാറ്റര്‍ഡേ ബസാര്‍ റദ്ദാക്കി.
ചൊവ്വാഴ്ച മുതല്‍ ഇന്നലെ ഉച്ചവരെ 10 കോടിയിലേറെ ഗാലന്‍ വെള്ളമാണ് വിവിധ പ്രദേശങ്ങളില്‍ മുനിസിപ്പാലിറ്റിപരിസ്ഥിതി മന്ത്രാലയം നീക്കം ചെയ്തത്. വെള്ളം നീക്കം ചെയ്യുന്ന പ്രക്രിയ പല സ്ഥലങ്ങളിലും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."