HOME
DETAILS

ചേറുമ്പിലെ കാക്കകളും ഞാനും തമ്മില്‍

  
backup
February 18 2017 | 21:02 PM

%e0%b4%9a%e0%b5%87%e0%b4%b1%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%9e%e0%b4%be

 

 

 


ചേറുമ്പിലെ കാക്കകളും ഞാനും തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. ഒരു പക്ഷേ, ഇപ്പോഴും പലരും എന്നെ ഓര്‍ക്കുന്നതു പോലും ഈ ഒരു കഥയിലൂടെയും അതുയര്‍ത്തിയ വിവാദങ്ങളിലൂടെയുമായിരിക്കും. എന്റെ യൗവ്വനാരംഭത്തിലാണ് ഇക്കഥ പിറക്കുന്നത്. ബിരുദപഠനം കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന നീണ്ട ഒരു മധ്യവേനലവധിക്കാലത്ത്. അന്നു ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഒരു സര്‍ക്കസ് സംഘം വന്ന് രണ്ടുമൂന്നു ദിവസം സര്‍ക്കസ് കളിക്കുകയുണ്ടായി. അവര്‍ കളി മതിയാക്കി മടങ്ങിപ്പോയിട്ടും ആ സര്‍ക്കസും സര്‍ക്കസുകാരനും സര്‍ക്കസുകാരിയും എങ്ങനെയോ മനസിലുടക്കി നിന്നു. അതിലൂടെ അധികം വൈകാതെ കഥയും സംഭവങ്ങളും വിരിഞ്ഞു.
മനസിലുള്ള സകലമാന പ്രതിഷേധങ്ങളും വിയോജിപ്പുകളും സ്വപ്നങ്ങളും തടയില്ലാതെ അക്ഷരങ്ങളായി ഒലിച്ചിറങ്ങി. കഥയ്ക്കു പേരും ഇട്ടു. 'ചേറുമ്പിലെ കാക്കകള്‍'. ശേഷം വെട്ടിത്തിരുത്തലുകളും പകര്‍ത്തിയെഴുത്തും. പകര്‍പ്പു വായിച്ചപ്പോള്‍ മനസിലൂടെ ചെറിയൊരു ഭയം അരിച്ചുകേറിയെങ്കിലും ഇതൊന്നും നാട്ടിലാരും കാണുകയോ വായിക്കുകയോ ചെയ്യാന്‍ സാധ്യതയില്ലെന്ന ധൈര്യത്തില്‍ അന്നത്തെ ഞങ്ങളുടെയൊക്കെ അഭയമായിരുന്ന 'കഥ' മാസികയിലേക്ക് അയച്ചു. 1985 ഒക്‌ടോബറില്‍ നമ്പൂതിരിയുടെ ഗംഭീരന്‍ ചിത്രത്തോടെ കഥ അച്ചടിച്ചു വന്നു. എന്റെ രണ്ടാമത്തെ കഥയായിരുന്നു ചേറുമ്പിലെ കാക്കകള്‍.
ചേറുമ്പ് എന്റെ ജന്മദേശമാണ്. ഭാവനയിലുണ്ടാക്കിയ പ്രദേശമല്ല. ഈ ദേശത്തെ പ്രധാനികളായ അഞ്ചു കാക്കാമാരെക്കുറിച്ചുള്ള കഥയെഴുത്താണ് നാട്ടില്‍ വലിയ കോലാഹലങ്ങളുണ്ടാക്കിയത്. എല്ലാവരും കഥാകൃത്തിനെ കൈയോടെ പിടികൂടി കൈകാര്യം ചെയ്യണമെന്ന വാശിക്കാര്‍. എന്റെ ഭാഗം പറയാനോ, അനുകൂലിക്കാനോ കുറച്ചുപേര്‍ മാത്രം. കാരണം, കഥയില്‍ ഞാനവതരിപ്പിച്ച കാക്കാമാരൊക്കെയും ഇരിങ്ങാട്ടിരിയിലെ ബഹുവന്ദ്യരും പൗരപ്രമുഖരും. അവരെ നന്നാക്കാനാണ് കഥ എഴുതിയിരിക്കുന്നത്.
ഇവനിങ്ങനെ വളര്‍ന്നാല്‍ അപകടമാണ്. അതിനാല്‍ അവന്റെ കൈ വെട്ടണം. കഥയില്‍ പറയുന്നപോലെ, ആല്‍മരത്തിനു ചുവട്ടില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യണം. എന്നൊക്കെയായി സംസാരങ്ങള്‍. പ്രശ്‌നം രൂക്ഷമായപ്പോള്‍ രണ്ടുമൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്നെ നാട്ടില്‍നിന്നും മാറ്റി അയല്‍പ്രദേശത്തു താമസിപ്പിച്ചു. യഥാര്‍ഥത്തില്‍ വിവാദമാകേണ്ട കഥയൊന്നുമായിരുന്നില്ല അത്. കഥ ആദ്യമായി വായിച്ച എന്റെ രണ്ടു ആത്മാര്‍ഥ സുഹൃത്തുക്കളിലൊരാള്‍ കഥാപാത്രങ്ങളുമായി സാദൃശ്യമുള്ളവരുടെ കുടുംബത്തില്‍പ്പെട്ടയാളായിരുന്നു. നിഷ്‌കളങ്കനായ ആ സുഹൃത്ത് വരുംവരായ്കളെക്കുറിച്ചൊന്നും ചിന്തിക്കാതെ പറഞ്ഞത് നാട്ടിലാകെ പടരുകയായിരുന്നു.
അന്നത്തെക്കാലത്ത് അതൊക്കെ പേടിപ്പെടുത്തുന്ന വലിയ സംഭവമാണല്ലോ. ഏറനാട്ടില്‍ കാക്കയ്ക്ക് രണ്ട് അര്‍ഥമുണ്ട്. പക്ഷി വര്‍ഗത്തില്‍പ്പെട്ട കാക്കയാണ് ഒന്ന്. സഹോദരന്‍, ഏട്ടന്‍, ചേട്ടന്‍ എന്നൊക്കെ വിളിക്കുന്നതിനു പകരമായി 'കാക്കാ' എന്നും 'കാക്കു' എന്നും വിളിക്കുന്ന അര്‍ഥമാണ് മറ്റൊന്ന്. കഥയ്ക്ക് പേരിട്ടതും ഇതൊക്കെ ഉദ്ദേശിച്ചായിരുന്നു.
സത്യത്തില്‍ മൂന്നു പതിറ്റാണ്ടു മുന്‍പെഴുതിയ ഈ കഥയുടെ ശരിതെറ്റുകള്‍ ഇന്നിപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. അക്ഷരങ്ങളുടെ കനല്‍ച്ചുകപ്പ് പൊള്ളിക്കുന്നത് ആരെയൊക്കെയാണ്, എവിടെയൊക്കെയാണ് എന്നത് ആര്‍ക്കറിയാം? തീര്‍ച്ചയായും മുന്നിലെ ക്രമരാഹിത്യങ്ങള്‍ക്കെതിരേ മുന്‍-പിന്‍ നോക്കാതെയുള്ള ഒച്ചവയ്ക്കലിന്റെ സ്വാഭാവികമായ പ്രതികരണമായിരുന്നു അന്നത്തെ ആ കശപിശകള്‍. തിരിഞ്ഞുനോക്കുമ്പോള്‍ എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്, മഹല്ലു ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവും പണ്ഡിതവര്യനുമായിരുന്ന കെ.ടി മാനു മുസ്‌ലിയാരുടെ ഇടപെടലും പ്രതികരണവുമാണ്.
എതിര്‍ചേരിയിലുള്ള നാട്ടു പ്രമാണിമാര്‍ക്കൊപ്പം ചേര്‍ന്നു ഞാനെന്ന ജാഹിലിനെ ഒറ്റപ്പെടുത്തുകയോ കുടുംബത്തെ ഒന്നടങ്കം ഊരുവിലക്കി, കഥയെഴുതിയതിന്റെ പേരില്‍ ഫത്‌വ പുറപ്പെടുവിക്കുകയോ അല്ല അദ്ദേഹം ചെയ്തത്; ആ സംഘര്‍ഷാവസ്ഥയിലും എന്നെ വീട്ടിലേക്കു വിളിച്ചു വരുത്തി, സ്‌നേഹപൂര്‍വം കൂടുതല്‍ എഴുതാന്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു. വലിയ കാലുഷ്യങ്ങളിലേക്കു പതിയെ നീങ്ങിക്കൊണ്ടിരുന്ന ഒരു സംഭവത്തെ തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ സൗമ്യനായി നിന്ന് അദ്ദേഹം പരിഹരിച്ചു.
നന്മയുടെ സംസ്ഥാപനത്തിനും മനസിന്റെ ശുദ്ധീകരണത്തിനും കലാ-സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രസക്തി മനസിലാക്കിയ അപൂര്‍വം മതപണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം.
അതുകൊണ്ടൊക്കെത്തന്നെയാവാം, വിവാദം കഴിഞ്ഞ് കൃത്യം മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നാട്ടുകാരെല്ലാം ചേര്‍ന്നു ഗംഭീര സ്വീകരണം നല്‍കുകയുണ്ടായി. എന്നെ നാടുകടത്തിയ പണ്ടത്തെ, തെറ്റിനു പ്രായശ്ചിത്തമെന്നോണം.
തിരസ്‌കൃതമായ ഒരു ദേശത്തെയും ജനതയെയും ഭാഷയെയും മൗലികത ചോരാതെ പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണ് എഴുത്തിലൂടെ ഞാന്‍ നടത്തുന്നത്. സമകാലിക ജീവിതത്തിലെ ആകുലതകളും വ്യഥകളും അക്ഷരങ്ങളിലൂടെ വായനക്കാര്‍ക്കുവേണ്ടി കൊത്തിവയ്ക്കുക മാത്രം. കൃതികളെ കാലം തിരിച്ചറിയുകയും സമൂഹത്തില്‍ ഒരു ചെറു ചലനമെങ്കിലും സൃഷ്ടിക്കുകയും ചെയ്‌തേക്കാം- ഈയൊരു സ്വപ്നമാണ് എന്നെ എഴുത്തില്‍ ഇപ്പോഴും നിലനിര്‍ത്തുന്നത്. ഒരു കാലത്തും ഒന്നിന്റെയും പിറകെ പോകാനോ അത്തരം വലിയ മോഹങ്ങളുമായി നടക്കാനോ മുതിര്‍ന്നിട്ടില്ല. ഇതേ നിലപാടില്‍ത്തന്നെ ഇനിയങ്ങോട്ടും ജീവിച്ചുപോകണേ എന്നാണ് ആഗ്രഹം. ഒപ്പം ചേറുമ്പിലെ കാക്കകള്‍' എന്ന കഥയിലൂടെ ഞാന്‍ വേദനിപ്പിച്ച, മരിച്ചുപോയ, എല്ലാ നല്ല മനുഷ്യരുടെയും ആത്മാവ് എന്നോട് പൊറുക്കട്ടെ എന്ന പ്രാര്‍ഥനയും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago