ചെറുശ്ശേരി: 'മുസ്‌ലിം സമൂഹത്തിന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ വ്യക്തിത്വം'
ജിദ്ദ : കേരള മുസ്ലീങ്ങളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ വ്യക്തിത്വമായിരുന്നു ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരെന്ന് സമസ്ത കേന്ദ്ര മുശാവറഅംഗവും, ദാറുൽ ഹുദാ ഇസ്ലാമിക് യൂനി വേഴ് സിറ്റി വൈസ് ചാൻസിലറു മായ ഡോ:ബഹാഉദ്ദീൻമുഹമ്മദ് നദ്‌വി ഫൈസി . ദീർഘകാലം സമസ്തയുടെ ജന:സെക്രട്ടറി പദവിയിൽ നിന്നുകൊണ്ട് മുസ്ലീം സമൂഹത്തിനും, ദാറുൽ ഹുദയുടെ വളർച്ചക്കും മുന്നിൽനിന്ന് പ്രവർത്തിച്ച ആളായിരുന്നു ചെറുശ്ശേരി ഉസ്താതെന്ന് അദ്ദേഹം പറഞ്ഞു. ദാറുൽ ഹുദ ജിദ്ദ കമ്മറ്റി യുടെയും, ഹാദിയ ജിദ്ദ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ജിദ്ദ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തിയ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ, എം എം. ബഷീർ മുസ്ലിയാർ, ഡോ :ബാപ്പുട്ടി ഹാജി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ദേശശുദ്ധി കൊണ്ട് അള്ളാഹു അനുഗ്രഹിച്ചവരാണ് ഹുദവികൾ, ദാറുൽ ഹുദയിൽ നിന്നും ഹുദവികളായി പുറത്തിറങ്ങിയ പലരും വിവിധ മേഖലകളിൽ സേവനം നടത്തി വരുന്നുണ്ട്. ദാറുൽ ഹുദയിലും 4 ഓഫ് കാംപസുകളിലും 23 സഹ സ്ഥാപനങ്ങളിലുമായി 6000ത്തോളം വിദ്യാർഥികൾ ഇപ്പോൾ വിവിധ ഭാഗങ്ങളിലായി യുവ പണ്ഡിത തലമുറയാവാനുള്ള തയ്യാറെടുപ്പിലാണെന്നും , ലോകം ഏതു രീതിയിൽ നീങ്ങുകയാണോ ആ രീതിയിൽ ഇസ്ലാമിക പ്രവർത്തനങ്ങൾ നടത്താൻ നമ്മുക്ക് കഴിയണമെന്നും. അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ ഇസ്ലാമിക് സെന്റർ ചെയർമാൻ സയ്യിദ് സഹൽ തങ്ങൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള ഫൈസി അധ്യക്ഷം വഹിച്ചു. ഉബൈദുള്ള തങ്ങൾ, അബ്ദുൽ കരീം ഫൈസി ,മുസ്തഫ ബാഖവി, അബ്ദുൽ നാസർ ഹുദവി, അലി മൗലവി നാട്ടുകൽ, നജ്മുദ്ദീൻ ഹുദവി, അബൂബക്കർ ദാരിമിആലംപാടി, സുബൈർ ഹുദവി, അബ്ദുള്ള കുപ്പം, രാഇൻകുട്ടി നീറാട് എൻ പി അബൂബക്കർ ഹാജി, ബഷീർ ഹാജി ഓമച്ചപ്പുഴ, സിദ്ധീഖ് ഹാജി ജീപാസ്, മൊയ്ദീൻ ഹാജി അൽലൈത്, അഹമ്മദ് കബീർ യാമ്പു, അബ്ദുൽ ഗഫൂർ കുൻഫുദാ, ഉസ്മാൻ എടത്തിൽ, അഷ്‌റഫലി തറയിട്ടാൽ,പഴേരി കുഞ്ഞു മുഹമ്മദ്, തുടങ്ങിയവർ സമ്പന്ധിച്ചു.ഹാദിയ ജിദ്ദ പ്രസി:അബ്ബാസ് ഹുദവി സ്വാഗതവും, ദാറുൽ ഹുദ ജിദ്ദ കമ്മറ്റി ജന:സെക്ര എം എ കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."