കൊലയ്ക്ക് പിന്നില്‍ സി.പി.എം നേതൃത്വം: യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: ശുഹൈബിന്റെ കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. സി.പി.എം ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയാണ് കൊലപാതകം അരങ്ങേറിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ടി.പി ചന്ദ്രശേഖരന് വധത്തിന് സമാനമായി അതി മാരകമായ 37 വെട്ടാണ് ശുഹൈബിന്റെ ശരീരത്തില്‍ ഉള്ളത്. മട്ടന്നൂരില്‍ സജീവ നേതൃത്വത്തിലുണ്ടായിരുന്ന യുവനേതാവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി പ്രകടനം നടത്തിയത് ഇ.പി ജയരാജന്റെ സ്റ്റാഫില്‍പ്പെട്ട എം. രതീഷിന്റെ നേതൃത്വത്തിലാണ്. മുഖം മൂടി ധരിച്ച അക്രമകാരികളെ തിരിച്ചറിയാന്‍ രതീഷിനെയും ചോദ്യം ചെയ്യണം. കൊലയാളികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായ തുടര്‍ പ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഡീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."