HOME
DETAILS

സഊദിയിലെ ഫാര്‍മസി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണത്തിനു മുറവിളി

  
backup
February 14, 2018 | 2:26 AM

soudi-nithaqath-pharmasi-shop

 

ജിദ്ദ: സഊദിയിലെ ഫാര്‍മസി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണത്തിന് മുറവിളി ഉയരുന്നു. രാജ്യത്തെ മിക്ക ഫാര്‍മസി ഷോപ്പുകളും സഊദി ജീവനക്കാരെ ജോലിക്ക് നിര്‍ത്താന്‍ വിസമ്മതിക്കുകയാണെന്നും അതിനാല്‍ ഈ മേഖലയിലും സഊദിവല്‍ക്കരണം ആനിവാര്യമാണെന്നും സഊദി ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഖാലിദ് അല്‍ ബറൈക്കാന്‍ പറഞ്ഞു.

രാജ്യത്തെ 8500ലേറെ വരുന്ന ഫാര്‍മസി ഷോപ്പുകളിലായി 21530 വിദേശികള്‍ ജോലി ചെയ്യുമ്പോഴാണ് ഫാര്‍മസി ബിരുദമുള്ള ഒട്ടനവധി സഊദി യുവതീയുവാക്കള്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ 25000 ഫാര്‍മസിസ്റ്റുകളില്‍ 22 ശതമാനം മാത്രമാണ് സഊദികള്‍. സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ പിടിപ്പുകേടാണ് ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ സാധിക്കാത്തതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓരോ ഫാര്‍മസിയിലെയും മാനേജര്‍ സഊദി പൗരനാവണമെന്ന് നിബന്ധന വയ്ക്കണമെന്നും ഫാര്‍മസികളിലെ ജോലി സമയം തൊഴില്‍ നിയമപ്രകാരം നിജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മേഖലയിലേക്ക് സഊദികളെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കണം.

കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ വനിതാ ഫാര്‍മസിസ്റ്റുകളെ നിയമിക്കാനുള്ള തീരുമാനം ശ്ലാഘനീയമാണ്. നിരവധി സഊദി ഫാര്‍മസിസ്റ്റുകള്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുകയുണ്ടായി.
അതേസമയം, വെല്ലുവിളികള്‍ നിരവധിയുണ്ടെങ്കിലും ഫാര്‍മസി മേഖലയില്‍ സഊദിവല്‍ക്കരണവുമായി മന്ത്രാലയം മുന്നോട്ടുപോവുകയാണെന്ന് സഊദി തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആരോഗ്യമന്ത്രാലയം 14,188 ഫാര്‍മസിസ്റ്റുകളെ നിയമിച്ചപ്പോള്‍ അവരില്‍ 1418 പേര്‍ മാത്രമായിരുന്നു വിദേശികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ ഫാര്‍മസികളിലെ കുറഞ്ഞ ശമ്പളമാണ് സഊദികള്‍ ആ രംഗത്ത് ജോലി ചെയ്യാന്‍ വിമുഖത കാണിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സഊദി ഫാര്‍മസികളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ഈജിപ്തുകാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  17 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  17 days ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  17 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  17 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  17 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  17 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  17 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  17 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  18 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  18 days ago