HOME
DETAILS

'പൊല്യുഷന്‍ സര്‍ട്ടിഫിക്കറ്റിന് വ്യാജ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു'; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

  
March 09, 2026 | 1:42 AM

mvd kerala warns against fake pollution test centres

തിരുവനന്തപുരം: വാഹനങ്ങള്‍ക്കുള്ള പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് (പി.യു.സി.സി) എടുക്കുന്നതിനായി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ്. കേരളത്തില്‍ നിലവില്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിനായി വാഹന ഉടമസ്ഥന്റെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി. നിര്‍ബന്ധമാണ്. 


ചില വാഹന ഉടമകള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റാതെയും മൊബൈല്‍ നമ്പര്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാലും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിന് കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരക്കാരെ ലക്ഷ്യമാക്കിയാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജമായി പി.യു.സി.സി. സംഘടിപ്പിച്ചു നല്‍കുന്നത്. ഇത് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ ആര്‍.സി. ബുക്ക്  സസ്‌പെന്‍ഡ് ചെയ്യപ്പെടാനും, വ്യാജരേഖ ചമച്ചതിന് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരാനും കാരണമാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

The Motor Vehicles Department has stated that groups operating from other states are involved in issuing Pollution Under Control Certificates (PUCC) for vehicles.At present in Kerala, an OTP sent to the vehicle owner's mobile phone is mandatory to obtain a pollution certificate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  2 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  2 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  2 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  2 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  2 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  2 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  2 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  2 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  2 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  2 days ago