ബസ് ജീവനക്കാര്‍ പണിമുടക്കി: ജനം വലഞ്ഞു
മുണ്ടക്കയം:ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ജനം വലഞ്ഞു.വെള്ളിയാഴ്ച
വൈകിട്ട് 3.30 നോടെയാണ് പ്രശ്‌നത്തിന് ആധാരമായ സംഭവം. ഏന്തയാറിന് സമീപം വെട്ടിക്കാനത്ത് വെച്ച് ആരാധന എന്ന സ്വകാര്യ ബസ്
മുണ്ടക്കയത്തേയ്ക്ക് വരുന്നതിനിടെ മദ്യപന്‍ റോഡില്‍ കയറി നിന്ന് ബസ് തടയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു.ബസ് ഡ്രൈവര്‍
കൊടുങ്ങൂര്‍ സ്വദേശി കൊച്ചുമോനെ പരിക്കുകളോടെ ആദ്യം കാഞ്ഞിരപ്പള്ളിജനറല്‍ ആശുപത്രിയിലും ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ മുണ്ടക്കയം പ്രാന്തപ്രദേശങ്ങളിലേക്കുള്ള സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.ഗ്രാമീണമേഖലയായ കൂട്ടിക്കല്‍,ഇളങ്കാട്,ഏന്തയാര്‍,പുഞ്ചവയല്‍,കോരുത്തോട് മേഖയിലേക്കുള്ള സ്വകാര്യ ബസുകാളാണ് പണിമുടക്കിയത്.പ്രവര്‍ത്തി ദിവസമായിരുന്നതിനാല്‍ പണിമുടക്ക് മേഖലയിലുള്ള യാത്രക്കാരെ വലച്ചു.സമാന്തര സര്‍വീസുകള്‍ ഒരുപരിധിവരെ ആശ്വാസമായി.
സംഭവത്തില്‍ പൊലിസ് നീതിപൂര്‍വമായി പ്രവര്‍ത്തിച്ചില്ലെന്നും കുറ്റക്കാരനെഅറസ്റ്റ് ചെയ്തില്ലെന്നും ആരോപിച്ചാണ് ബസ് ഒണേഴ്‌സ് ഫോറവും
തൊഴിലാളി യൂനിയനുകളുംപണിമുടക്കിയത്.പണിമുടക്കിനോടനുബന്ധിച്ച് തൊഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തി.കാഞ്ഞിരപ്പള്ളി സിഐയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കുറ്റാരോപിതാനായ മണ്ണടിശാല കൊല്ലംപറമ്പില്‍വിജിയെ(42) അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയയ്ച്ചു.എംജിരാജു,നവാസ് പുലിക്കുന്ന്,സന്തോഷ് പോള്‍,സി വിഅനില്‍കുമാര്‍,തോമസ്‌കുട്ടി,ജോസ് നടയ്ക്കല്‍,നോബിള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."