പിടിയിലായ മലയാളി ജവാന് അന്താരാഷ്ട്ര കള്ളക്കടത്തുകാരന് ഷിബു ഷെയ്ഖിന്റെ കൂട്ടാളി
തിരുവനന്തപുരം: കഴിഞ്ഞ 30ന് ആലപ്പുഴ റെയില്‍വേസ്റ്റേഷനില്‍ 45 ലക്ഷം രൂപയുമായി പിടിയിലായ ബി.എസ്.എഫ് ജവാന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സി.ബി.ഐ. റിമാന്‍ഡില്‍ കഴിയുന്ന ബി. എസ്. എഫ് കമാന്‍ഡന്റ് ജിബു ഡി മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് സി.ബി.ഐ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരന് ഷിബു ഷെയ്ഖ് ഇയാളുടെ കൂട്ടാളിയാണെന്നും സി.ബി. ഐ അറിയിച്ചു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വഴിവിട്ട സഹായം നല്‍കിയതിന് ലഭിച്ച കോഴയാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തതെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. ഇയാള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സി.ബി.ഐ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ജിബുവിനെ പശ്ചിമബംഗാളില്‍ നിന്ന് വരുന്നതിനിടെ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്നാണ് പിടികൂടിയത്. വലിയ ട്രോളി ബാഗില്‍ പ്ലാസ്റ്റിക് കവറിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."