മേഖലാ ഇസ്‌ലാമിക കലാമേളകള്‍ ഇന്നു സമാപിക്കും
കണ്ണൂര്‍: മദ്‌റസ വിദ്യാര്‍ഥികളെയും മുഅല്ലിംമീങ്ങളെയും പങ്കെടുപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന 14ാമത് ഇസ്‌ലാമിക കലാമേളയുടെ മേഖലാതല മത്സരങ്ങള്‍ ഇന്ന് സമാപിക്കും. ജില്ലയിലെ അഞ്ചു മേഖലകളിലായാണ് കലാമേള നടക്കുന്നത്.
ഇന്നലെ വൈകുന്നേരം ഏഴിന് പയ്യന്നൂര്‍ മേഖല മാട്ടൂല്‍ തെക്കുമ്പാട് മദ്‌റസയില്‍ അസീസ് തായിനേരിയും കണ്ണൂര്‍ മേഖല കക്കാട് മദ്‌റസയില്‍ മുന്‍ തെരെഞ്ഞെടുപ്പ് കമ്മിഷണര്‍ പി കമാല്‍കുട്ടി ഐ.എ.എസും തളിപ്പറമ്പ് മേഖല കരിമ്പം ഹിലാല്‍ നഗറില്‍ കണ്ണൂര്‍ പ്രസ് ക്ലബ് സെക്രട്ടറി എന്‍.പി.സി രഞ്ജിത്തും തലശ്ശേരി മേഖല പാനൂര്‍ നജാത്തില്‍ സുന്ദര്‍ ചിറക്കലും ഇരിട്ടി മേഖല തൊട്ടിപ്പാലം മദ്‌റസയില്‍ കെ.പി.എ റഹീമും ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലകളിലും വിളംബര റാലികളും ബൈക്ക് റാലികളും നടന്നു. തുടര്‍ന്ന് ഓഫ് സ്റ്റേജ് മത്സരങ്ങളും ബുര്‍ദാ മജ്‌ലീസ് മത്സരവും നടന്നു.
ഇന്നു രാവിലെ എട്ടു മുതല്‍ കലാസാഹിത്യ മത്സരങ്ങള്‍. രാവിലെ 10നു പ്രദര്‍ശനോദ്ഘാടനം മാട്ടൂല്‍ തെക്കുമ്പാട് മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അലിയും, തളിപ്പറമ്പില്‍ നഗരസഭാ ചെയര്‍മാന്‍ മഹ്മൂദ് അളളാംകുളവും, കണ്ണൂരില്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീറും, പാനൂരില്‍ കബീര്‍ കണ്ണാടിപ്പറമ്പും ഇരിട്ടി തൊട്ടിപ്പാലത്ത് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അന്‍സാരി തില്ലങ്കേരിയും നിര്‍വഹിക്കും.
വൈകുന്നേരം ആറിനു സമാപന സമ്മേളനത്തില്‍ സമസ്ത നേതാക്കളായ പി.കെ.പി അബ്ദുസലാം മുസലിയാര്‍, മൗലാനാ മാണിയൂര്‍ അഹ്മദ് മൗലവി, സയ്യിദ്ദ് മശ്ഹൂര്‍ ഉമര്‍ കോയ തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല മൗലവി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുസമദ് മുട്ടം പങ്കെടുക്കും.
അഹ്മദ് തേര്‍ളായി, എസ്.വി മുഹമ്മദലി, അബ്ദുല്‍ ഫത്താഹ് ദാരിമി, അബ്ദുല്‍ കരിം അല്‍ഖാസിമി, അഫ്‌സല്‍ രാമന്തളി, എ.കെ അബ്ദുല്‍ ബാഖി, ബഷീര്‍ അസ്അദി നമ്പ്രം, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുശുക്കൂര്‍ ഫൈസി പുഷ്പഗിരി, അബ്ദുസലാം ദാരിമി കിണവക്കല്‍ സംസാരിക്കും. കെ.കെ.പി അബ്ദുല്ല ഫൈസി, അബ്ദുറഹ്മാന്‍ കല്ലായി, കെ. പി.പി തങ്ങള്‍, സി.എച്ച് അബൂബക്കര്‍ ഹാജി, അഞ്ചരക്കണ്ടി അബ്ദുറഹ്മാന്‍ മുസലിയാര്‍ എന്നിവര്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."