HOME
DETAILS
MAL
ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ചെന്നിത്തല
backup
February 14 2018 | 21:02 PM
തിരുവനന്തപുരം: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്റെ ഏക അത്താണിയായ മകനെയാണ് സി.പി.എം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്നാണ് ശുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞത്. മാതാവ് റംലത്തിന്റെയും സഹോദരിമാരുടെയും കണ്ണീര് കണ്ടുനില്ക്കാന് പോലും കഴിയില്ല.
ശുഹൈബിന്റെ മരണം വിതച്ച ഞെട്ടലില്‍ നിന്ന് ആരും മുക്തരല്ല. കോണ്‍ഗ്രസിന്റെ ആയിരം കൈകള്‍ ശുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."