HOME
DETAILS

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

  
December 14, 2024 | 12:20 PM

Centres Move on Kerala Disaster Relief Unfortunate Ramesh Chennithala

തൃശ്ശൂര്‍ : ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ശത്രുതാപരമായ നിലപാടാണ് കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത്. കേന്ദ്രം വയനാടിന് വേണ്ടി എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം. ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  

കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദ വിഷയങ്ങളിലും ചെന്നിത്തല പ്രതികരിച്ചു. പി.വി അൻവര്‍ കോൺഗ്രസിലേക്ക് എന്ന വാ‍ര്‍ത്തകളെ തള്ളിയ ചെന്നിത്തല, തന്റെ അറിവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.

ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താൻ പാടില്ല. അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ മകനാണ്, വളർന്നു വരുന്ന നേതാവാണ്. അദ്ദേഹത്തോട് സംസാരിച്ചെന്നും, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോഴിക്കോട്ടെ എംപി എംകെ രാഘവൻ പാർട്ടിക്ക് മുതൽക്കൂട്ടാണെന്ന് ചെന്നിത്തല വ്യക്തമാക്കി. കണ്ണൂര്‍ പ്രശ്നം പരിഹരിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം അക്കാര്യത്തിൽ തീരുമാനമുണ്ടാകും. രണ്ട് ജില്ലകൾ തമ്മിലുള്ള പ്രശ്നമായി ഇത് വ്യാഖ്യാനിക്കേണ്ടതില്ലെന്നും. രാമനിലയത്തിൽ വച്ച് എംകെ രാഘവനുമായി സൗഹൃദ സംഭാഷണം നടത്തിയെന്നും   ചെന്നിത്തല പറഞ്ഞു.  

Ramesh Chennithala has criticized the Centre's decision on Kerala disaster relief, calling it "unfortunate" and accusing the Centre of adopting a hostile stance towards the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  18 hours ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  19 hours ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  19 hours ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  20 hours ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  20 hours ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  20 hours ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  21 hours ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  21 hours ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  21 hours ago