ദേശീയ ദിനാഘോഷങ്ങള്ക്കൊരുങ്ങി ബഹ്റൈൻ
മനാമ: ദേശീയ ദിനാഘോഷങ്ങള്ക്കൊരുങ്ങി ബഹ്റൈന്. ബഹ്റൈന്റെ 53-ാമത് ദേശീയ ദിനമാണ് ഡിസംബര് 16ന് ആഘോഷിക്കുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്റെ രജതജൂബിലി വേള കൂടിയാണിത്. രാജ്യത്തെ തെരുവുകളും കെട്ടിടങ്ങളും ദേശീയ ദിനാഘോഷങ്ങള്ക്കായി അലങ്കരിച്ചിരിക്കുകയാണ്. പ്രധാന കെട്ടിടങ്ങളില് ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നിരത്തുകളിലും കെട്ടിടങ്ങളിലും ബഹ്റൈന് ദേശീയ പതാകയുടെയും രജത ജൂബിലി പതാകയുടെയും നിറങ്ങളിലുള്ള ലൈറ്റുകള് തെളിയിച്ചിട്ടുണ്ട്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെലിബ്രേറ്റ് ബഹ്റൈൻ, മുഹറഖ് നൈറ്റ്സ് എന്നീ പരിപാടികള് പുരോഗമിക്കുകയാണ്.സ്വദേശികളും വിദേശികളുമായി ധാരാളം പേർ മുഹറഖ് നൈറ്റ്സ് പരിപാടിയിലേക്ക് എത്തുന്നുണ്ട്. ബഹ്റൈനിന്റെ സാംസ്കാരിക തനിമ വെളിവാക്കുന്ന കലാ, സാംസ്കാരിക പരിപാടികളാണ് നടക്കുന്നത്. പ്രധാന സൂഖുകളില് കച്ചവടവും വർധിച്ചിട്ടുണ്ട്.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക)ന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സാംസ്കാരിക പരിപാടികൾ, സംഗീത പരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ രാജ്യമെമ്പാടും സംഘടിപ്പിക്കും.
Bahrain is gearing up to celebrate its National Day with grand festivities and events across the kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."