HOME
DETAILS

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

  
December 14, 2024 | 4:53 PM

Blasters lost to Bagan too

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. 3-2 നാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 85ാം മിനിറ്റ് വരെ 2-1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സിനെതിരെ അവസാന മിനിറ്റുകളില്‍ നേടിയ ഇരട്ട ഗോളാണ് ബ​ഗാന് വിജയം നേടിക്കൊടുത്തത്. ബ്ലാസ്റ്റേഴ്‌സിനായി ഹിമെനെ ഹെസൂസ് (51ാം മിനിറ്റ്), മിലോസ് ഡ്രിന്‍സിച്ച് (77) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍, മോഹന്‍ ബഗാനായി ജാമി മക്ലാരന്‍ (33ാം മിനിറ്റ്), ജെയ്‌സന്‍ കമ്മിന്‍സ് (85), ആല്‍ബര്‍ട്ടോ (90+4) എന്നിവര്‍ ഗോള്‍ മടക്കി.

മത്സരത്തിന്റെ 33ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവ് മുതലെടുത്ത് മോഹന്‍ ബഗാന്‍ മുന്നിലെത്തി. ജാമി മക്ലാരനാണ് മോഹന്‍ ബഗാനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. ബഗാന്റെ പ്രതിരോധത്തിലുണ്ടായ പിഴവ് മുതലെടുത്ത് ജിമിനെസ് 51ാം മിനിറ്റില്‍ സമനില ഗോള്‍ നേടി.

77-ാം മിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ആറ് മിനിറ്റിന് ശേഷം ബ​ഗാനായി കമ്മിന്‍സിന്റെ സമനില ഗോളെത്തി. 2-2ന് മത്സരം അവസാനിച്ചെന്നിരിക്കെയാണ് ആല്‍ബര്‍ട്ടോയുടെ ബോക്സിന് പുറത്തുനിന്നുള്ള ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കിയത് സ്‌കോര്‍ 3-2.

ഐഎസ്എല്ലിൽ അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ ഒന്നില്‍മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായത്. സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റോടെ 10ാം സ്ഥാനത്താണ്. 10 കളിയില്‍നിന്ന് 23 പോയിന്റുള്ള ബഗാനാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.

Blasters lost to Bagan too

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇനി എസ്എംഎസ് ഒടിപി ഇല്ല; ജനുവരി 6 മുതൽ പുതിയ നിയമം, ഇടപാടുകൾ ആപ്പ് വഴി മാത്രം

uae
  •  3 days ago
No Image

ബത്തേരിയിൽ യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ സംഭവം; രണ്ട് മാസത്തെ ഒളിവു ജീവിതത്തിന് ശേഷം മുഖ്യപ്രതി പിടിയിൽ

Kerala
  •  3 days ago
No Image

പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന പൊലിസ് ഉദ്യേ​ഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത; പ്രതി അയൽവാസി, കുറ്റം ചെയ്തിട്ടില്ലെന്ന് സിഐ

Kerala
  •  3 days ago
No Image

കഴക്കൂട്ടത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Kerala
  •  3 days ago
No Image

"വിഷമിക്കേണ്ട, നിങ്ങൾ സായിദിന്റെ നാട്ടിലാണ്"; ദുബൈയിൽ വഴിതെറ്റിയ പെൺകുട്ടികളെ പിതാവിന്റെ അരികിലെത്തിച്ച് പൊലിസ്

uae
  •  3 days ago
No Image

പാലക്കാട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗൂഢാലോചനയ്ക്ക് പിന്നിൽ നാല് ക്വട്ടേഷൻ സംഘങ്ങൾ; സൂത്രധാരൻ ഖത്തറിലെന്ന് പൊലിസ്

Kerala
  •  3 days ago
No Image

യുഎഇയിൽ കൊടുംതണുപ്പ്; അൽ ഐനിൽ മഞ്ഞ് വീഴ്ച, താപനില ഒരു ഡിഗ്രിയിലേക്ക് താഴ്ന്നു

uae
  •  3 days ago
No Image

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  3 days ago
No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  3 days ago