HOME
DETAILS

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

  
Web Desk
December 15, 2024 | 3:34 AM

Maharashtra Cabinet Expansion Key Portfolios Decided After Prolonged Discussions

മുംബൈ: വാദങ്ങളും അവകാശവാദങ്ങളും നിറഞ്ഞ നീണ്ട 20 ദിവസത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കത്തില്‍ തീരുമാനമായെന്ന് സൂചന. മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കുമെന്നാണ് വിവരം. നാഗ്പൂരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. വകുപ്പ് വിഭജനത്തിലും ഭിന്നതയൊതുങ്ങി ധാരണയായെന്നാണ് സൂചന. 


തിങ്കളാഴ്ചയാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. വകുപ്പുകളിന്‍മേലും മന്ത്രിസ്ഥാനത്തെ ചൊല്ലിയും മഹായുതി സഖ്യത്തിലെ രൂക്ഷമായ ഭിന്നത കാരണമാണ് മന്ത്രിസഭാ വികസനം നീണ്ടത്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കം കാരണം തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ മന്ത്രിസഭാ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞെങ്കിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം കാരണം സത്യപ്രതിജ്ഞ അനിശ്ചിതമായി നീളുകയായിരുന്നു. 

ആഭ്യന്തരം, റവന്യൂ, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലായിരുന്നു ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. എന്നാല്‍ ആഭ്യന്തരവും റവന്യൂ വകുപ്പും വിട്ടുനല്‍കാനാകില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഡല്‍ഹിയിലും മുംബൈയിലും നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. ശൈത്യകാല സമ്മേളനത്തിന് മുമ്പായി മന്ത്രിസഭ വികസിപ്പിച്ചില്ലെങ്കില്‍ വലിയ നാണക്കേടാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് ബി.ജെ.പി കേന്ദ്ര നേതാക്കള്‍ ഇടപെട്ട് ഏകനാഥ് ഷിന്‍ഡെയെ അനുനയിപ്പിച്ചത്.

മൂന്ന് പാര്‍ട്ടികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തരം, റവന്യൂ, ജലവിഭവം, ഗ്രാമീണ വികസനം, കൃഷി, സാമൂഹ്യ നീതി, പിന്നോക്ക ക്ഷേമം എന്നീ വകുപ്പുകള്‍ ബി.ജെ.പിക്കും നഗര വികസനം, വ്യവസായം, എക്‌സൈസ്, പൊതുമരാമത്ത്, ജലവിതരണം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാനുമാണ് ധാരണ. എന്‍.സി.പിക്ക് ധനകാര്യം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഭവനം, സഹകരണം എന്നീ വകുപ്പുകളും ലഭിച്ചേക്കും. അതേസമയം, ആഭ്യന്തരം, റവന്യൂ വകുപ്പുകളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ശിവസേനയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

 

After 20 days of intense deliberations, the Maharashtra government is set to expand its cabinet. Key portfolios like Home, Revenue, and Urban Development have been finalized among BJP, Shiv Sena, and NCP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  5 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  5 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ഇന്ന് ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  5 days ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി അൽ ഹിന്ദ് കൈകാര്യം ചെയ്യും; സേവനങ്ങൾ ജൂലൈ 1 മുതൽ

uae
  •  5 days ago
No Image

പനിയെ തോൽപ്പിച്ച വീര്യം: ദക്ഷിണ കൊറിയയുടെ വിജയത്തിന് പിന്നിലെ 'രഹസ്യ' നായകൻ!

Football
  •  5 days ago
No Image

വേനൽച്ചൂടിൽ ടയർ പൊട്ടിത്തെറിച്ച് വൻ അപകടങ്ങൾ; നിർണായക മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  5 days ago
No Image

മരണത്തെ തോൽപ്പിച്ച സ്ട്രൈക്കർ ഇനി ലോകകപ്പ് ചരിത്രത്തിൽ; തലയോട്ടിയിലേറ്റ മാരക പരിക്കിൽ നിന്ന് ഫിഫ ലോകകപ്പിന്റെ ഹീറോയായി സൂപ്പർ താരത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്!

Football
  •  5 days ago
No Image

കൊടിക്കുന്നില്‍ സുരേഷ് ജിഫ്‌രി തങ്ങളെ സന്ദര്‍ശിച്ചു

Kerala
  •  5 days ago
No Image

സ്ത്രീകൾക്ക് ഇനി കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; ആശയക്കുഴപ്പം ഒഴിവാക്കാൻ ഏഴ് വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു

Kerala
  •  5 days ago
No Image

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രാമനാട്ടുകര, ഫറോക്ക് മേഖലകളില്‍ ജാഗ്രത ശക്തമാക്കി

Kerala
  •  5 days ago