HOME
DETAILS

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

  
December 14, 2024 | 5:38 PM

Shivanya Prashanth Aims to Enter Guinness World Records

സൂർ(ഒമാൻ) : ഒമാനിലെ ദക്ഷിണ ഷർഖിയ ഗവർണറേറ്റിലെ സൂറിൽ നിന്നും ഒരു കൊച്ചു മിടുക്കി ഗിന്നസ് ബുക്കിലേക്ക്. ഇൻ ലൈന്‍ റോളർ സ്കേറ്റ്സ് ധരിച്ചുകൊണ്ട്‌, തലയുടെ മുകള്‍ ഭാഗത്ത് കെട്ടിവച്ച തലമുടിയിൽ ഹുല ഹൂപ് കറക്കി ആറു കിലോമീറ്റർ ദൂരം 28 മിനിറ്റ്‌ 02 സെക്കന്റ് കൊണ്ടാണ് ശിവന്യ തന്റെ റെക്കോർഡ് യത്നം പൂര്‍ത്തിയാക്കിയത്. ഡിസംബർ 13 ശനിയാഴ്ച്ച യാണ് ഗിന്നസ് റെക്കോർഡിനുള്ള ഔദ്യോഗിക നിബന്ധനകൾ പാലിച്ചുകൊണ്ട് ശിവന്യയുടെ പ്രകടനം അരങ്ങേറിയത്. ഇന്ത്യന്‍ സ്കൂള്‍ സൂര്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവന്യ പ്രശാന്ത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടിയിട്ടുള്ള ഈ കൊച്ചു മിടുക്കി പഠനത്തിലും മറ്റു കലാ കായിക മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 

പ്രസ്തുത ചടങ്ങിൽ ഇന്ത്യന്‍ സ്കൂള്‍ സൂര്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീനിവാസൻ, ഇബ്ര ഇന്ത്യൻ സ്കൂള്‍ പ്രിന്‍സിപ്പല്‍ സപ്റ്റൽ ബി മമോത്ര , ഇന്ത്യന്‍ സ്കൂള്‍ സ്പോര്‍ട്സ് അധ്യാപകരായ അശ്വതി വിശാഖ്, ഇന്ത്യന്‍ സോഷ്യൽ ക്ലബ് സൂര്‍ പ്രസിഡന്റ് എ കെ സുനില്‍, അഭിജിത്ത് തുടങ്ങി വിശിഷ്ട വ്യക്തികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ഒമാനിലെ ഭവാന്‍ എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ പ്രശാന്തിന്റെയും സുസ്മിതയുടേയും മകളാണ് ശിവന്യ. സഹോദരന്‍ ശിവാങ്ക് പ്രശാന്ത് കൊല്‍ക്കത്ത എൻ ഐ ടിയിൽ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

Shivanya Prashanth is attempting to secure a spot in the Guinness World Records, showcasing her exceptional talent and dedication.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ട്രെയിനിൽനിന്ന് കല്ലേറും കുപ്പിയേറും; സബേർബൻ യാത്രക്കാർ ഭീതിയിൽ, മൂന്നുപേർക്ക് പരിക്ക്

crime
  •  7 days ago
No Image

വണ്ടൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും

Kerala
  •  7 days ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി; ഐഎസ്എൽ പുതിയ സീസണിന്റെ തീയതി പുറത്തുവിട്ടു

Football
  •  7 days ago
No Image

മികച്ച താരമായിട്ടും അവനെ ഞാൻ റയലിൽ നിന്നും പുറത്താക്കി: മുൻ കോച്ച്

Football
  •  7 days ago
No Image

മട്ടാഞ്ചേരിയുടെ ചരിത്രത്തിലും കളമശ്ശേരിയുടെ തുടക്കത്തിലും അടയാളപ്പെടുത്തിയ പേര്; ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

Kerala
  •  7 days ago
No Image

മതേതര മുഖം, വികസനത്തിന്റെ അമരക്കാരൻ: വി.കെ ഇബ്രാഹിംകുഞ്ഞ് ഇനി സ്മരണകളിൽ; അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ

Kerala
  •  7 days ago
No Image

അവൻ സച്ചിനെയും തോൽപ്പിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ ഓസീസ് താരം

Cricket
  •  7 days ago
No Image

പാലക്കാട് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Kerala
  •  7 days ago
No Image

കൊച്ചിയിൽ പാതിവഴിയിൽ നിർമാണം നിലച്ച ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം; നാല് ദിവസത്തെ പഴക്കം

Kerala
  •  7 days ago
No Image

കരൂർ ദുരന്തം: വിജയ് ജനുവരി 12ന് ഹാജരാകണം; സമൻസ് അയച്ച് സിബിഐ

National
  •  7 days ago