മാവോയിസ്റ്റ് സാന്നിധ്യം: ഭീതി വിട്ടുമാറാതെ മൂത്തേടത്തുകാര്‍
മൂത്തേടം: കല്‍ക്കുളത്തുനിന്നു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ പൊലിസ് പിടിയിലാതോടെ വനാര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ വീണ്ട@ും ആശങ്കയില്‍. കഴിഞ്ഞ നവംബര്‍ 24നാണ് പടുക്ക സ്റ്റേഷന്‍ പരിധിയിലെ പൊലിസ് മാവോയിസ്റ്റ് വെടിവപ്പില്‍ കുപ്പു ദേവരാജ്, അജിത എന്നീ മാവോയിസ്റ്റ് പ്രവര്‍ത്തര്‍ മരിച്ചത്.
ഇതേത്തുടര്‍ന്ന് മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. വനത്തിനകത്ത് പൊലിസ് തണ്ട@ര്‍ബോള്‍ട്ട് തെരച്ചിലും നടന്നിരുന്നു. നിലമ്പൂര്‍ വനമേഖല ഇപ്പോഴും മാവോയിസ്റ്റുകള്‍ സുരക്ഷിത താവളമായി ഉപയോഗിക്കുന്നതായി സൂചനകളുണ്ടണ്ടായിരുന്നു. എന്നാല്‍ വനത്തില്‍ ഇവരെ കണ്ടെ@ത്താന്‍ തെരച്ചില്‍ സംഘങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. വെടിവയ്പ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കരുളായി വനത്തിലെ മണ്ണളയില്‍ മാവോയിസ്റ്റുകളെത്തിയതായി റിപ്പോര്‍ട്ട് ചെയ്തതല്ലാതെ മറ്റു കോളനികളില്‍ ഇവരുടെ സാന്നിധ്യം പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വെടിവയ്പ്പിനെ തുടര്‍ന്ന് കരുളായി മൂത്തേടം പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയിലുണ്ട@ായ ഭീതി കുറഞ്ഞുവരുന്നതിനിടയിലാണ് വ്യാഴാഴ്ച പടുക്ക സ്റ്റേഷനില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അയ്യപ്പന്‍ പിടിയിലാകുന്നത്. ഇതോടെ വീണ്ട@ും പ്രദേശവാസികള്‍ വീണ്ടണ്ടും ആശങ്കയിലാണ്.
മാവോയിസ്റ്റുകള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് കാണിച്ച് നിലമ്പൂരിലെ ചില പത്ര ഓഫിസുകളിലേക്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അക്ബര്‍ എന്ന പേരില്‍ കത്തുകള്‍ എത്തിയിരുന്നു. ഡാനിഷ് എന്നയാള്‍ കൊടുത്തു വിട്ട കത്തും കഴിഞ്ഞ ദിവസം പിടികൂടിയ മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പകല്‍ നിന്നും ലഭിച്ചിരുന്നു.
ഇതാണ് വനമേഖലയോട് ചേര്‍ന്നുള്ള ഗ്രാമ വാസികളെയും ആദിവാസികളെയും ഭീതിയിലാഴ്ത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."