എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം: ലൈഫ് മിഷന്‍ സര്‍വേ തുടങ്ങി
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി 'ലൈഫ് മിഷ'ന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പരിശീലനം ലഭിച്ച 6764 കുടുംബശ്രീ പ്രവര്‍ത്തകര്‍ 18ന് തുടങ്ങിയ സര്‍വേ ഇന്ന് പൂര്‍ത്തിയാകും. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം അഞ്ചു വര്‍ഷത്തിനകം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസില്‍ ലഭിച്ച വിവരങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയാറാക്കിയിട്ടുള്ള ഭൂരഹിത-ഭവനരഹിതരുടെ പട്ടികയുമാണ് അടിസ്ഥാന രേഖയായി പരിഗണിക്കുക. നഗരസഭകളുടെ പി.എം.എ.വൈ പട്ടിക, സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ ഭിന്നശേഷിയുള്ളവരുടെ പട്ടിക എന്നിവയും പരിഗണിക്കും. ഈ പട്ടികകളില്‍ ഉള്‍പ്പെടാത്ത ഭൂരഹിതര്‍, ഭവനരഹിതര്‍, സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി ധനസഹായം ലഭിച്ചിട്ടും ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ എന്നിവരെ കൂടി കണ്ടെത്തുകയാണ് സര്‍വേയുടെ ലക്ഷ്യം.
ഒരു റേഷന്‍ കാര്‍ഡ് ഒരു കുടുംബമായി പരിഗണിക്കും. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ അടുക്കളയുണ്ടാവുകയും ഈ അടുക്കള ഉപയോഗിച്ചു ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ വ്യത്യസ്ത കുടുംബമായി പരിഗണിക്കും. കല്യാണം കഴിഞ്ഞ് സ്വന്തമായി ഭവനമില്ലാതെ കുടുംബമായി മറ്റു വീടുകളിലോ മാതാപിതാക്കളോടൊപ്പമോ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരുമിച്ച് താമസിക്കുന്നവരെ കൂടാതെ അഗതികളെയും ഒരു കുടുംബമായി പരിഗണിക്കും. ഭിന്നലിംഗക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. കുടുംബനാഥന്റെയോ നാഥയുടെയോ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടാണ് സര്‍വേയില്‍ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."