തീരുമാനം അധാര്‍മികം: ജേക്കബ് സുമ
ജോഹന്നാസ്ബര്‍ഗ്: തന്നോട് രാജിവയ്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടി തീരുമാനം അധാര്‍മികവും ന്യായരഹിതവുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ. ദേശീയ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് സുമ ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. താന്‍ ഇരയാക്കപ്പെടുകയാണ്. പാര്‍ട്ടി പ്രതിസന്ധിയിലേക്കാണ് പോകുന്നത്. പാര്‍ട്ടി അംഗങ്ങള്‍ ഇതിന് പശ്ചാത്തപിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം സംബന്ധിച്ച് വിശദീകരണം നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും സുമ പറഞ്ഞു.
ഒരു പതിറ്റാണ്ടിലേറെയായി വിവാദങ്ങളുടെ പിന്നാലെയാണ് ഒരുകാലത്ത് ഏറെ ബഹുമാനമേറ്റുവാങ്ങിയിരുന്ന ജേക്കബ് സുമ. അഴിമതിയാരോപണത്തെ തുടര്‍ന്ന് 2005ല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടയാളാണ് സുമ. അതേവര്‍ഷമാണ് സുമക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നതും.
31കാരിയായ യുവതിയെ ജോഹന്നാസ്ബര്‍ഗിലെ വസതിയില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. 2009ല്‍ യൂറോപ്യന്‍ കമ്പനികളുമായി നടത്തിയ ആയുധവ്യാപാരത്തില്‍ 30 ബില്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയെന്ന ആരോപണവും സുമക്കെതിരേ ഉയര്‍ന്നിരുന്നു.
2017 ഡിസംബര്‍ 17നാണ് ഈ കേസില്‍ സുമ വിചാരണ നേരിടണമെന്ന കോടതിവിധി വരുന്നത്. ഇതിനെത്തുടര്‍ന്നാണ് സുമക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം അലയടിക്കുന്നതും പാര്‍ട്ടി രാജിയാവശ്യപ്പെട്ടിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."