പള്ളികള്‍ വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സുറിയാനി സഭ
തിരുവനന്തപുരം: തങ്ങളുടെ നിയന്ത്രണത്തിലുള്ള പള്ളികള്‍ സുപ്രിംകോടതിയുടെ വിധിയുടെ പേരില്‍ വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് യാക്കോബായ സുറിയാനി സഭ.
ജൂലൈ മൂന്നിലെ കോടതിവിധിയെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എത്രയുംവേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സഭാതര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചക്കും മറുപക്ഷവുമായി വേര്‍പിരിഞ്ഞ് രണ്ടു സഭകളായി മാറാനും യാക്കോബായ സഭ തയാറാണെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രിംകോടതിവിധി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ്. വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ ഒരു വിഭാഗത്തിന് അവസരം നിഷേധിക്കപ്പെടുമ്പോള്‍ ഇടപെടേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങളെല്ലാം അറിയിച്ചു. ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാധാനപരമായ പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. യാക്കോബായ വിശ്വാസികള്‍ ഈമാസം 18ന് എറണാകുളത്ത് വിശ്വാസപ്രഖ്യാപനവും പാത്രിയാര്‍ക്കാ ദിനവും ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."