കലബുറുഗി കോര്പറേഷന് വൈ ഫൈ പരിധിയില്‍
ബംഗളൂരു: സംസ്ഥാനത്ത് ആദ്യമായി പൂര്‍ണ വൈഫൈ സൗകര്യമുള്ള നഗരമായി കലബുറുഗിയെ പ്രഖ്യാപിച്ചു. കലബുറുഗി കോര്‍പറേഷന്റെ സഹായത്തോടെയാണ് നഗരത്തെ വൈ ഫൈ പരിധിയില്‍ കൊണ്ടുവന്നത്. ഇന്നലെ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ എം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ആദ്യവും രാജ്യത്തെ 12ാമത്തെയും വൈ ഫൈ സൗകര്യമുള്ള നഗരമാണ് കലബുറുഗിയെന്ന് സംസ്ഥാന ടൂറിസം മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. തുടക്കത്തില്‍ നഗരത്തിലെ ചിലയിടങ്ങളില്‍ മാത്രമേ സൗകര്യം ലഭ്യമാകൂ എങ്കിലും താമസിയാതെ മറ്റിടങ്ങളിലേക്കെല്ലാം സൗകര്യം പൂര്‍ണ തോതില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 2500 പഞ്ചായത്തുകളില്‍ വൈ ഫൈ സൗകര്യം ലഭ്യമാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇത് മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."