നിഴല്‍യുദ്ധം അപഹാസ്യം: ജോയ്‌സ് ജോര്‍ജ് എം.പി
തൊടുപുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുകയും കരട് വിജ്ഞാപനത്തോടെ മുഴുവന്‍ പ്രശ്‌നങ്ങളും തീര്‍ന്നുവെന്ന് പറയുകയും ചെയ്തവര്‍ ഇപ്പോള്‍ ആശങ്കയുണ്ടെന്ന് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ നടത്തുന്ന നിഴല്‍യുദ്ധം തീര്‍ത്തും അപഹാസ്യമാണ്. കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് നാലിന് മുമ്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അവശ്യപ്പെട്ട് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെമേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയാണ്.
ഗാഡ്ഗില്‍ സമിതിയെ തുടര്‍ന്ന് വന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഇടുക്കി ജില്ലയിലെ 47 വില്ലേജുകളുള്‍പ്പടെ കേരളത്തിലെ 123 വില്ലേജുകള്‍ ഇ.എസ്.എ. ആയി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിച്ചപ്പോഴും നിശബദ്ത പാലിച്ചവരാണ് ഇപ്പോള്‍ സമരങ്ങളുമായി രംഗത്ത് വരുന്നതെന്ന് ജോയ്‌സ് ജോര്‍ജ് ആരോപിച്ചു.
ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളില്‍ അധിവസിക്കുന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ഇതിനെതിരെയുണ്ടാകുന്ന എത് നീക്കത്തെയും ഗവണ്‍മെന്റേതെന്നോ ഭരണമേതെന്നോ നോക്കാതെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും എം.പി. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."