HOME
DETAILS
MAL
ഭരണം ആരുടേതായാലും കണ്ണൂരിന് മാറ്റമില്ല: സി.പി.ഐ
backup
February 16 2018 | 05:02 AM
കണ്ണൂര്‍: കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിനെതിരേ പരോക്ഷമായി സി.പി.ഐ രംഗത്ത്. ഭരണം ഏത് പാര്‍ട്ടി കൈയാളിയാലും കണ്ണൂരില്‍ മാറ്റമുണ്ടാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളെ പാര്‍ട്ടികള്‍ മാന്യമായ പ്രവര്‍ത്തിയായി കാണുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ പറഞ്ഞു.
നേതൃത്വങ്ങളുടെ ജാഗ്രതകുറവ് മൂലം ശുഹൈബിനെ പോലുള്ള സാധാരണ പ്രവര്‍ത്തകരാണ് രാഷ്ട്രീയകൊലപാതകങ്ങള്ക്കിരയാവുന്നത്. എല്ലാ പാര്‍ട്ടി നേതൃത്വങ്ങളും ജനങ്ങളും തള്ളിപറഞ്ഞിട്ടും കണ്ണൂരില്‍ മാറ്റമില്ലെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."